കോം​ഗോയിൽ എബോള വെെറസ് പടരുന്നതായി ലോകാരോഗ്യ സംഘടന

Published : Oct 02, 2018, 11:51 AM IST
കോം​ഗോയിൽ എബോള വെെറസ് പടരുന്നതായി ലോകാരോഗ്യ സംഘടന

Synopsis

ആഫ്രിക്കയിലെ കോംഗോ നദിക്ക് സമീപം എബോള വൈറസ് പടരുന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണ് കോംഗോ നദി. ജനസാന്ദ്രത കൂടുതലുള്ള ഇടമാണ് കോംഗോയിലെ വടക്കുപടിഞ്ഞാറൻ പ്രദേശം. എബോള വെെറസ് ഈ ഭാ​ഗത്ത് കൂടുതൽ പിടിപ്പെടാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കോംഗോ : ആഫ്രിക്കയിലെ കോംഗോ നദിക്ക് സമീപം എബോള വൈറസ് പടരുന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണ് കോംഗോ നദി. ജനസാന്ദ്രത കൂടുതലുള്ള ഇടമാണ് കോംഗോയിലെ വടക്കുപടിഞ്ഞാറൻ പ്രദേശം. എബോള വെെറസ് ഈ ഭാ​ഗത്ത് കൂടുതൽ പിടിപ്പെടാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

എബോളയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി വടക്കുപടിഞ്ഞാറൻ പ്രദേശത്ത് നിരവധി ആരോ​ഗ്യ പ്രവർത്തകർ എത്തിയിട്ടുണ്ടെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ വെള്ളിഴായ്ച്ച 124 പേർക്ക് എബോള പിടിപ്പെട്ടതായി  ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. അതിൽ 71 പേർ എബോള ബാധിച്ച് മരിച്ചു.

കോംഗോയിലെ കിവു, ഇറ്റുരി എന്നീ പ്രവിശ്യകളിലാണ് എബോള പ്രധാനമായി ബാധിച്ചത്. ആ​ഗസ്റ്റിൽ സുരക്ഷ പ്രശ്നം കാരണം ബെനി പ്രദേശത്തെ 13000 ത്തോളം അഭയാര്‍ത്ഥികളെ മെഡിക്കൽ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. 2014-നവംബറിലാണ് 14098 പേര്‍ക്ക് എബോള രോഗം സ്ഥിരീകരിക്കുകയും 5160 പേര്‍ വിവിധരാജ്യങ്ങളിലായി മരണമടയുകയും ചെയ്തതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടു ചെയ്തു. 

ലോകത്തില്‍ ഇതുവരെ ഗ്വിനിയ, ലൈബീരിയ , സിയാറലിയോണ്‍, മാലി, നൈജീരിയ, സെനഗല്‍, സ്‌പെയിന്‍, അമേരിക്ക, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ എന്നിവിടങ്ങളില്‍ എബോള രോഗംമൂലം ജനങ്ങള്‍ മരണമടഞ്ഞിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ(ഡിആര്‍സി)യിലെ യെംബുക്കു എന്ന ഗ്രാമത്തിലെ എബോള നദിയുടെ തീരത്തെ ആളുകളിലാണ് 1976 ല്‍ ലോകത്ത് ആദ്യമായി എബോള രോഗം തിരിച്ചറിയുന്നത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!