
വേനല്‍കാലത്ത് പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതില്‍ വേനല്‍കാലത്ത് പലര്‍ക്കുമുളള ഒരു പ്രശ്നമാണ് നിർജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സിലൊന്നാണ് വെളളം. വെളളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ജലാംശം കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം കിട്ടുകയും ചെയ്യും. കടുത്ത ചൂടിൽ നിന്നു രക്ഷനേടാൻ പഴച്ചാറുകള്‍ ധാരാളം കഴിക്കാം. ശരീരത്തെ തണുപ്പിക്കാനും ശുചീകരിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും പഴച്ചാറുകൾ സഹായിക്കും. അതോടൊപ്പം തന്നെ പരീക്ഷിക്കാവുന്നയാണ് റോസ സര്‍ബത്ത്. സംഭവം എന്താണെന്നല്ലേ? റോസാപൂവ് കൊണ്ട് വീട്ടില്‍ തന്നെ സര്‍ബത്ത് ഉണ്ടാക്കാം.
മണത്തിന് പുറമെ റോസ പൂവിനെ ശരീരത്തെ തണുപ്പിക്കാനുളള കഴിവുമുണ്ട്. റോസയുടെ ഭംഗികൊണ്ട് അതിന്‍റെ ആരോഗ്യ ഗുണത്തെ കുറിച്ച് പലരും മറന്നുപോകുന്നു. വിഷാദം രോഗത്തെ വരെ ഇത് മാറ്റും. കൂടാതെ ചര്‍മത്തിന്‍റെ ആരോഗ്യത്തിനും റോസ സര്‍ബത്ത് നല്ലതാണ്.
ഇങ്ങനെ ഉണ്ടാക്കാം..!
1. ആദ്യം റോസയുടെ ഇതളുകള്‍ നന്നായി കഴുകുക.
2. ഒരു കുക്കറില്‍ പകുതിയോളം വെളളം എടുക്കുക. അതിലേയ്ക്ക് ഈ റോസയുടെ ഇതളുകള്‍ ഇടുക. എന്നിട്ട് തെളപ്പിക്കാന്‍ വെക്കുക.
3. റോസയുടെ ഇതളുകള്‍ വെളള നിറത്തിലാകുന്നവരെ ചൂടാക്കുക. അതോടൊപ്പം വെളളം ഒരു പിങ്ക് നിറത്തിലാകും. തുടര്‍ന്ന് വെളളം മാത്രമായി മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റുക.
4.ഈ വെളളം മറ്റൊരു പാനിലേയ്ക്ക് മാറ്റുക. തുടര്‍ന്ന് കുറച്ച് പഞ്ചസാര ഇടുക. പഞ്ചസാര അലിയുന്ന വരെ ചൂടാക്കുക.
5. അതിലേയ്ക്ക് റോസ് എസന്‍സ് ഇടുക. (റോസ് എസന്‍സ് കടയില്‍ നിന്ന് കിട്ടും)
6. തുടര്‍ന്ന് അവ കട്ടിയാകുമ്പോള്‍ ഐസ് ഇട്ട് കുടിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam