സാനിയയുടെ ബേബിഷവര്‍; വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി സൈബര്‍ ആങ്ങളമാര്‍

Published : Oct 12, 2018, 05:36 PM ISTUpdated : Oct 12, 2018, 05:39 PM IST
സാനിയയുടെ ബേബിഷവര്‍; വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി സൈബര്‍ ആങ്ങളമാര്‍

Synopsis

പാക് ക്രിക്കറ്റ് താരവും ഭര്‍ത്താവുമായ ശുഐബ് മാലിക്കിനൊപ്പം ബേബിഷവർ ആഘോഷിക്കുന്ന ചിത്രങ്ങളെയാണ് വിമര്‍ശനവുമായി ചിലര്‍ നേരിടുന്നത്. സാനിയയയുടെ വസ്ത്രം അരോചകമായെന്ന് ഒരു കൂട്ടം പറയുമ്പോള്‍ ശരീരം കാണാമെന്ന പക്ഷമാണ് മറ്റ് ചിലര്‍ക്ക്

ദില്ലി: ഇന്ത്യന്‍ കായിക ലോകത്തിന് അഭിമാനനിമിഷങ്ങള്‍ ഏറെ സമ്മാനിച്ചിട്ടുള്ള താരമാണ് സാനിയ മിര്‍സ. വലിയ വലിയ നേട്ടങ്ങള്‍ രാജ്യത്തിന് വേണ്ടി സ്വന്തമാക്കുമ്പോഴും സാനിയയെ വിമര്‍ശിക്കാന്‍ ചിലരുണ്ടായിരുന്നു. ഇപ്പോഴിതാ ഉമ്മയാകുന്നതിന്‍റെ സന്തോഷം പങ്കുവച്ച സാനിയയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി സോഷ്യല്‍ മീഡിയ ആങ്ങളമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

പാക് ക്രിക്കറ്റ് താരവും ഭര്‍ത്താവുമായ ശുഐബ് മാലിക്കിനൊപ്പം ബേബിഷവർ ആഘോഷിക്കുന്ന ചിത്രങ്ങളെയാണ് വിമര്‍ശനവുമായി ചിലര്‍ നേരിടുന്നത്. സാനിയയയുടെ വസ്ത്രം അരോചകമായെന്ന് ഒരു കൂട്ടം പറയുമ്പോള്‍ ശരീരം കാണാമെന്ന പക്ഷമാണ് മറ്റ് ചിലര്‍ക്ക്.

എന്തായാലും ഇത്തരം വിമര്‍ശനങ്ങളെ എന്നും കാറ്റില്‍ പറത്തിയിട്ടുള്ള സാനിയ ഇക്കുറിയും ഒരു തകര്‍പ്പന്‍ എയ്സ് തൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ