
തടി കുറയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിലർ തടി കുറയ്ക്കാൻ ഫിറ്റ്നസ് സെന്ററിലും ജിമ്മിലുമൊക്കെ പോകാറുണ്ട്. പക്ഷേ ചിലർക്ക് തടി കുറയാറില്ല.തടി കുറയ്ക്കാൻ മിക്കവരും ശ്രമം തുടങ്ങും.ചിലപ്പോൾ രണ്ടാഴ്ച്ച അല്ലെങ്കിൽ ഒരാഴ്ച്ച.പിന്നെ ഭക്ഷണകാര്യത്തിൽ നിയന്ത്രണം ഉണ്ടാകില്ല.
ചിലർ ഫിറ്റ്‌നസിനായുള്ള ശ്രമം ഒന്നു തുടങ്ങിക്കിട്ടിയാൽ പിന്നെ വിടാതെ പിന്തുടരും. തുടങ്ങി കിട്ടുക എന്നത് വലിയ കടമ്പയാണ്. ഫിറ്റ്‌നസിനു തുടക്കമിടാന്‍ ഏറ്റവും നല്ല സമയത്തെക്കുറിച്ചു ഫിറ്റ്‌നസ് വിദഗ്ധര്‍ പറയുന്നത് എന്താണെന്നോ. ഫിറ്റ്നസ് തുടങ്ങാൻ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍ ആണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ആരോഗ്യസംരക്ഷണത്തിനു തുടക്കമിടാന്‍ പറ്റിയ മാസമാണ് സെപ്റ്റംബർ എന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ ഫിറ്റ്‌നസ് എക്സ്പേര്‍ട്ട് ആയ ആദം ഗില്‍ബെര്‍റ്റ് ആണ് ഫിറ്റ്‌നസ് ശീലത്തിനു തുടക്കമിടാന്‍ പറ്റിയ മാസത്തെക്കുറിച്ചു പറയുന്നത്. സെപ്റ്റംബറിൽ നല്ല കാലാവസ്ഥയാണ്. മാത്രമല്ല നവംബര്‍, ജനുവരി മാസങ്ങള്‍ ഒക്കെയും മിക്കയിടത്തും ഒരല്‍പം തണുപ്പുള്ള കാലങ്ങളാണ്. എന്നാല്‍ സെപ്റ്റംബര്‍ മാസം ആകുമ്പോള്‍ കാലാവസ്ഥ ഏറെ നല്ലതാണ്. അതുകൊണ്ടുതന്നെ മടികൂടാതെ തീരുമാനങ്ങള്‍ എടുക്കാനും ഈ മാസം നല്ലതാണ്.
നമുക്കെന്താണു വേണ്ടത് എന്നത് ആദ്യം സ്വയം മനസ്സിലാക്കിയാകണം ഓരോ തീരുമാനവും കൈകൊള്ളാന്‍. ഇതിനായി മറ്റുള്ളവരുടേതല്ല, നമ്മുടെ ചിട്ടകള്‍ക്കനുസരിച്ചു വേണം കാര്യങ്ങള്‍ ചെയ്യാന്‍. പുതിയൊരു തീരുമാനം എടുക്കുന്നതുതന്നെ നമ്മുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരും. മുന്‍പ് എടുത്ത ഫിറ്റ്‌നസ് തീരുമാനങ്ങളില്‍ എവിടെയായിരുന്നു പാകപ്പിഴ എന്നും എന്തുകൊണ്ടാണ് ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ചു വേണം പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാനെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam