
നല്ല ഭക്ഷണം, കഴിച്ച ശേഷം സുഖംപ്രധാനം ചെയ്യുന്നവ കൂടിയായിരിക്കും. ചില ഭക്ഷണങ്ങൾ പലപ്പോഴും രുചിയിൽ മികച്ചതാണെങ്കിലും കഴിച്ച ശേഷം അസ്വസ്ഥതയുണ്ടാക്കുന്നവയാണ്. ഭക്ഷണങ്ങൾ വയറ്റിലുണ്ടാക്കുന്ന അസിഡിറ്റി (അമ്ലത്വം) മിക്കവരുടെയും പ്രശ്നമാണ്. അസിഡിറ്റിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ പലതുണ്ട്. പരമാവധി ഇവയോട് അകന്നുനിൽക്കുകയാണ് പ്രതിവിധി. അസിഡിറ്റിക്ക് കാരണമാകുന്ന ചില ഭക്ഷണപദാർഥങ്ങൾ ഇതാ:
സർഗീയമായ രുചിനൽകുന്നവയാണ് ചോക്ലേറ്റുകൾ. എന്നാൽ പലർക്കും ഇത് ആമാശയത്തിൽ എത്തിയാൽ പ്രശ്നം സൃഷ്ടിക്കുന്നു. കഫെ്യിൻ, തിയോബ്രോമെയിൻ, ഉയർന്ന അളവിലുള്ള കൊഴുപ്പ്, കൊക്കോയുടെ അളവ് കൂടുന്നത് എന്നിവ കാരണമാണ് പ്രധാനമായും ചോക്ലേറ്റ് അസിഡിറ്റിക്ക് കാരണമാകുന്നത്. ചോക്ലേറ്റ് ഒഴിവാക്കണമെന്ന് പറയുന്നില്ല, പകരം അവയുടെ ഉപയോഗം നിയന്ത്രിച്ചാൽ ഭക്ഷിച്ചശേഷമുള്ള അസ്വസ്ഥത ഒഴിവാക്കാം.
കാർബൺ അടങ്ങിയ പാനീയമായ സോഡ അസിഡിറ്റിക്ക് പ്രധാന കാരണമാണ്. കാർബണേഷൻ കാരണം വയറിെൻറ അകം വികസിക്കാനും സമ്മർദം വർധിക്കാനും ഇടയാക്കും.
ലഹരി നുകരുന്നത് നിയന്ത്രിച്ചില്ലെങ്കിൽ അവ നിങ്ങളെ അസിഡിറ്റിക്ക് അടിമപ്പെടുത്തും. ബിയർ, വൈൻ പോലുള്ളവ ഉദരത്തിൽ മാത്രമല്ല, ആമാശയത്തിൽവരെ അസിഡിറ്റി സൃഷ്ടിക്കും. മദ്യം കഴിക്കുേമ്പാൾ സോഡ ചേർത്തില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാക്കാനേ സഹായിക്കൂ.
ഒരു ദിവസം ഒരു കപ്പ് ചായ, അല്ലെങ്കിൽ കാപ്പി കഴിക്കാം. അധികമായാൽ അത് അസിഡിറ്റി വരുത്തും. കഫെയിെൻറ സാന്നിധ്യമാണ് കാരണം.
അമിതമായി എരിവുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കും. മുളക്, ഗരംമസാല, കുരുമുളക് എന്നിവയെല്ലാം അസിഡിറ്റിക്ക് വഴിവെക്കും. ഇടക്കിടെ ഇവയുള്ള ഭക്ഷണം കഴിക്കുന്നതിന് പകരം നിയന്ത്രണം കൊണ്ടുവരുന്നതാണ് ഉത്തമം. കഴിക്കുന്നതിന്‍റെ അളവും കുറക്കുക.
കൊഴുപ്പുള്ള ഭക്ഷണം ഉയർന്ന അസിഡിറ്റിയുള്ളവയാണ്. പൊരിച്ച മാംസാഹാരങ്ങളും വഴുവഴുപ്പുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ഗുണകരം.
പഴവർഗങ്ങൾ ആരോഗ്യദായകമാണെന്നതിൽ സംശയമില്ല. എന്നാൽ നാരങ്ങാ ഇനത്തിൽപെട്ട പഴങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുന്നു. ഒാറഞ്ച്, ചെറുനാരങ്ങ, തക്കാളി, ബെറി ഇനങ്ങളിൽപെട്ടവ എന്നിവയെല്ലാം ഉയർന്ന രീതിയിൽ അസിഡിക് ആണ്. വെറുംവയറ്റിൽ ഇവ കഴിച്ചാൽ വയർ എരിച്ചിലായിരിക്കും ഫലം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam