
പനീർ അഥവാ കുടിലുകളിൽ തയാറാക്കുന്ന പാൽക്കട്ടിയില്ലാത്ത ഇന്ത്യൻ അടുക്കളകളകൾ കുറവായിരിക്കും. സസ്യേതര ഭക്ഷണം കഴിക്കുന്നവർക്ക് കോഴിയിറച്ചി എത്രമാത്രം ഇഷ്ട വിഭവമാണോ അതിലധികം സസ്യഭക്ഷണക്കാരുടെ പ്രിയ ഭക്ഷണമാണ് പനീർ വിഭവങ്ങൾ. ഒട്ടേറെ വിഭവങ്ങളാണ് പനീറിന്റെ രുചി ഭേദങ്ങളായി തീൻ മേശയിൽ എത്തുന്നത്. രുചയിൽ മാത്രമല്ല, ശരീര പോഷണത്തിൽ കൂടി പനീർ മുന്നിലാണ്.
ഒട്ടേറെ പേർ കുടിൽ വ്യവസായി വരുന്ന പാൽക്കട്ടി കുരുമുളക് ചേർത്ത് വേവിക്കാതെ കഴിക്കുന്നു. ചിലർ തങ്ങളുടെ സാലഡിൽ ഇവ ഉൾപ്പെടുത്തുന്നു. ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട് ഇവക്ക്. ചെറുതായി രുചി മാറ്റം വരുത്തിയ ശുദ്ധമായ തൈര് ഉൽപ്പന്നമാണ് വീടുകളിലുണ്ടാക്കുന്ന പാൽക്കട്ടി. ഇതിലെ ജലാംശം കളഞ്ഞാണ് പനീർ തയാറാക്കുന്നത്. ഏഴ് ആരോഗ്യ ഗുണങ്ങളാണ് പ്രധാനമായും പനീറിനുള്ളത്.
പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ് ഇവ. പനീർ രൂപപ്പെടുത്താൻ ഉപയോഗിച്ച പാലിന്‍റെ ഗുണത്തിനനുസരിച്ച് ഇവ വ്യത്യാസപ്പെട്ടിരിക്കും. ഇവ പൂർണമായും പാലിന്‍റെ സത്തയാണെങ്കിൽ കൊഴുപ്പ് ഉയർന്ന അളവിലായിരിക്കും. ഇതിന് പുറമെയാണ് പ്രോട്ടീൻ കൂടി ലഭിക്കുന്നത്. കാൽസ്യം, മെഗ്നീഷ്യം പോലുള്ള ധാതുക്കളുടെ സാന്നിധ്യവും ഇവയിലുണ്ട്. 100 ഗ്രാം പാൽക്കട്ടിയിൽ 11 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും. പശുവിൻ പാലിൽ കസീൻ പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുണ്ട്. വീട്ടിലും കുടിലുകളിലും ഉൽപ്പാദിപ്പിക്കുന്ന പാൽക്കട്ടി പശുവിൻ പാൽ ഉപയോഗിച്ചുള്ളവയായതിനാൽ പ്രോട്ടീന്‍റെ മികച്ച ഉറവിടമായിരിക്കും. ഇവ പാചകം ചെയ്യാതെ കഴിക്കാവുന്നതാണ്. അതുവഴി കൂടുതൽ പ്രോട്ടീൻ ശരീരത്തിന് ലഭിക്കുന്നു.
കാൽസ്യത്തിന്റെ മികച്ച ഉറവിടമായതിനാൽ ഇവ പല്ലിന് എല്ലിനും ബലം നൽകും. ഹൃദയത്തിന്റെ പേശികളെ ആരോഗ്യമുള്ളതാക്കുകയും നാഡീ വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.
പനീറിലെ പ്രോട്ടീൻ സാന്നിധ്യം രക്തത്തിലെ പഞ്ചസാര ഉൽപ്പാദനത്തിന്‍റെ വേഗത കുറക്കുന്നു. അതിനാൽ പനീർ കഴിക്കുന്നത് പെട്ടെന്ന് പഞ്ചസാരയുടെ അളവിൽ മാറ്റം വരുന്നതിനെ പ്രതിരോധിക്കുന്നു. മഗ്നീഷ്യത്തിന്റെ സാന്നിധ്യം രോഗപ്രതിരോധ ശേഷി ഉയർത്താൻ സഹായിക്കുന്നു.
നിങ്ങളുടെ ഹൃദയാരോഗ്യത്തെയും പനീർ ശക്തിപ്പെടുത്തും. പനീറിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം ശരീരത്തിലെ ഫ്ലൂയിഡ് ബാലൻസ് നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ദഹനത്തെ സഹായിക്കുന്ന ഭക്ഷണം ആണിവ. ഇവയിൽ അടങ്ങിയ ഫോസ്ഫറസിന്റെ അംശം ആണ് ദഹനത്തെയും വിസർജനത്തെയും സഹായിക്കുന്നത്. മഗ്നീഷ്യത്തിന്റെ സാന്നിധ്യം മലബന്ധത്തെ ശരിയായ വിധം നിയന്ത്രിക്കുന്നു.
ഗർഭിണികളായ സ്ത്രീകൾക്ക് അനിവാര്യമായ വേണ്ട വിറ്റാമിൻ ബി കോംപ്ലക്സ് ആണ് ഫൊളെയ്റ്റ്. ഇവ ഭ്രൂണ വളർച്ചയെ സഹായിക്കുന്നവയാണ്. രക്തത്തിലെ ചുവന്ന അണുക്കളുടെ ഉൽപ്പാദനത്തിനും ഫൊളെയ്റ്റ് പ്രധാന പങ്കുവഹിക്കുന്നു.
പ്രോട്ടീൻ സമ്പന്നമായ പനീർ ശരീരത്തെ കൂടുതൽ സമയം വിശപ്പില്ലാതെ നിർത്താൻ സഹായിക്കുന്നു. ഇതിന് പുറമെ ഇവ ലിനോലെയ്ക്ക് ആസിഡിന്‍റെ ഉറവിടം കൂടിയാണ്. ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനെ പ്രതിരോധിക്കാൻ ഇവക്ക് കഴിയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam