കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട വിത്തുകൾ
ആരോഗ്യകരമായ കുടൽ ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുകയുള്ളു. വ്യായാമങ്ങളിലൂടെയും കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ഈ വിത്തുകൾ കഴിക്കൂ.
16

Image Credit : Getty
ചിയ സീഡ്
ചിയ സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വെള്ളത്തിൽ കുതിർത്ത് കഴിക്കാവുന്നതാണ്.
26
Image Credit : Getty
ഗുണങ്ങൾ
പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. മലബന്ധം തടയാനും ചിയ സീഡ് സഹായിക്കും.
36
Image Credit : Getty
ഫ്ലാക്സ് സീഡ്
ഫ്ലാക്സ് സീഡ് വളരെ ചെറുതാണ്. ഇതിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. നന്നായി പൊടിച്ച് കഴിക്കുന്നതാണ് ഉചിതം.
46
Image Credit : Getty
ഗുണങ്ങൾ
വയറ് വീർക്കൽ തടയാനും, ഹോർമോണുകളെ ബാലൻസ് ചെയ്യാനും, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഫ്ലാക്സ് സീഡ് സഹായിക്കുന്നു.
56
Image Credit : stockPhoto
ബേസിൽ സീഡ്
കാഴ്ച്ചയിൽ ചിയ സീഡ് പോലെയാണ് ബേസിൽ സീഡും. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഓട്മീൽ, ബദാം മിൽക്ക് എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്.
66
Image Credit : stockPhoto
ഗുണങ്ങൾ
നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും ബേസിൽ സീഡ് കഴിക്കുന്നത് നല്ലതാണ്.
Latest Videos

