ലൈംഗികതയും ഗര്‍ഭനിരോധനവും- ഇന്ത്യക്കാര്‍ ചെയ്യുന്നത്

By Web DeskFirst Published Jan 29, 2018, 10:55 AM IST
Highlights

ഗര്‍ഭനിരോധനത്തിനായി അത്യാധുനിക സംവിധാനങ്ങള്‍ വന്നെങ്കിലും ഇന്ത്യയിൽ ഇപ്പോഴും പഴയമാര്‍ഗങ്ങളാണ് കൂടുതൽ സ്‌ത്രീകളും അവലംബിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഫാമിലി ഹെൽത്ത് സര്‍വ്വേ പഠനത്തിലാണ് ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നത്. ആര്‍ത്തവദിനങ്ങള്‍ നോക്കിയുള്ള ലൈംഗികബന്ധം, പുരുഷ ലൈംഗികാവയവം പെട്ടെന്ന് എടുക്കുക, തുടങ്ങിയ പരമ്പരാഗത മാര്‍ഗങ്ങള്‍ ഗര്‍ഭനിരോധനത്തിനായി അവലംബിക്കുന്ന സ്‌ത്രീകള്‍ ഇന്ത്യയിൽ കൂടുതലാണ്. ആധുനിക സംവിധാനങ്ങളായ ഗര്‍ഭനിരോധന ഉറ, ഗുളിക, ഇന്‍ട്രായുട്ടറൈൻ ഡിവൈസ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. അടിയന്തര സാഹചര്യത്തിൽ ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്ന സ്‌ത്രീകളുടെ എണ്ണം ഒരു ശതമാനത്തിൽ താഴെയാണ്. വിവാഹിതരായ മൂന്നിൽ രണ്ട് സ്‌ത്രീകളും കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധ്യമുള്ളവരും, അതിനെ അനുകൂലിക്കുന്നവരുമാണ്. പ്രായമുള്ള സ്‌ത്രീകള്‍, വിദ്യാഭ്യാസമില്ലാത്ത സ്‌ത്രീകള്‍, കുഗ്രാമങ്ങളിൽ വസിക്കുന്ന സ്‌ത്രീകള്‍, ആദിവാസി സ്ത്രീകള്‍ തുടങ്ങിയവരൊക്കെ കുടുംബാസൂത്രണ പ്രചരണ പരിപാടികള്‍ കേട്ടിട്ടുപോലുമില്ലാത്തവരാണ്.

 

click me!