രാത്രി ഭക്ഷണം ഒഴിവാക്കിയാല്‍ തടി കുറയുമോ?

By Web DeskFirst Published Sep 11, 2017, 3:58 PM IST
Highlights

അമിതവണ്ണമുള്ള ശരീരം ആര്‍ക്കും  ഇഷ്ടമുള്ള കാര്യമല്ല. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ മെലിഞ്ഞ ശരീരത്തിനായി പലരും ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ ആരോഗ്യത്തെ മോശമായി ബാധിക്കുകയാണ് ചെയ്യാറുള്ളത്. രാത്രി ഭക്ഷണം ഒഴിവാക്കുന്നതിലൂടെ തടി കുറയ്ക്കാന്‍ കഴിയുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത്തരത്തില്‍ രാത്രി ഭക്ഷണം ഒഴിവാക്കുന്നതിലൂടെ തടി കുറയുകയില്ല പകരം നിങ്ങളുടെ ആരോഗ്യം മോശമാകുകയാണ് ചെയ്യുന്നത്.

അധിക കലോറി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ് വണ്ണം കുറയ്ക്കാനായി ചെയ്യേണ്ട പ്രധാന കാര്യങ്ങളിലൊന്ന്. ഉറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നതും തുടര്‍ന്നുള്ള ചെറിയ നടത്തവും ശരീരത്തിന് ഗുണകരമാണ്. ജോലിത്തിരക്ക് മൂലവും ഡയറ്റിന്‍റെ ഭാഗവുമായി പല ചെറുപ്പക്കാരും രാത്രി ഭക്ഷണ ഒഴിവാക്കുന്നുണ്ട്. രാത്രി ഭക്ഷണം വിഭവ സമൃദ്ധമല്ലെങ്കില്‍പ്പോലും അത് ഒഴിവാക്കരുതെന്നാണ് ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റായ സന്ധ്യ പറയുന്നത്.

വ്യക്തമായ ധാരണകളൊ, അറിവോ ഇല്ലാതെയാണ് പലരും ഡയറ്റിലേര്‍പ്പെടുന്നത്. ശരീരത്തിന് വേണ്ട  ഭക്ഷണം സമയത്ത് കുറെ നാള്‍ കൊടുക്കാതിരുന്നാല്‍ മാനസികവും ശാരീരികവുമായ പല ബുദ്ധിമുട്ടുകള്‍ക്കും  പിന്നീട് കാരണമാകും. ആരോഗ്യം നിലനിര്‍ത്തിക്കൊണ്ട് തടി കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ പഴങ്ങളും പച്ചക്കറികളും ജീവിതത്തിന്‍റെ ഭാഗമാക്കുകയും കലോറി അടങ്ങിയവ തള്ളിക്കളയുകയുമാണ് വേണ്ടത്.

click me!