
ഗർഭിണികൾ മീൻ കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് പൊതുവെ പറയുന്നത്. ഗർഭിണിയായിരിക്കുന്ന സമയത്ത് ധാരാളം മീൻ കഴിച്ചാൽ അമ്മയ്ക്ക് കുഞ്ഞിനും ഏറെ നല്ലതാണ്. ഗർഭിണികൾ മീനും മീനെണ്ണയും കഴിക്കുന്നത് മാസം തികയാതെയുള്ള പ്രസവ സാധ്യത കുറയ്ക്കുമെന്ന് പഠനം. മീനിൽ ധാരാളമടങ്ങിയിട്ടുള്ള ഒമേഗ- 3 ഫാറ്റി ആസിഡാണ് ഇതിന് സഹായകമാകുന്നത്.എൻ-3 ഫാറ്റി ആസിഡുകളുടെ കുറവ് ഗർഭിണികളിൽ ഒന്നു മുതൽ ആറു വരെയുള്ള മാസങ്ങളിലെ ഗർഭമലസലിന് കാരണമാകുന്നതായി പഠനം വ്യക്തമാക്കുന്നു.
എന്നാൽ മീൻ എണ്ണയിൽ ധാരാളം എൻ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. മെർക്കുറി അംശങ്ങളുള്ളതിനാൽ ചിലയിടങ്ങളിൽ ഗർഭിണികളെ മത്സ്യം കഴിക്കുന്നതിൽ നിന്നും വിലക്കുന്ന പ്രവണതയുണ്ട്. എന്നാൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഗർഭിണികൾ ധാരാളം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ബോസ്‌റ്റണിലെ ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ പബ്ലിക്ക് ഹെല്‍ത്തിലെ ഗവേഷകനായ സ്യൂര്‍ഡര്‍ എഫ് ഓള്‍സന്‍ പറയുന്നു.
എന്നാൽ പാകം ചെയ്യാത്ത ആഹാരസാധനങ്ങള്‍ ഗര്‍ഭിണികള്‍ കഴിക്കരുത്. വേവിക്കാത്ത ആഹാര സാധനങ്ങളില്‍ ബാക്ടീരിയകള്‍, വൈറസുകള്‍ മുതലായ സൂക്ഷ്‌മാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയായി മാറാം. നന്നായി വേവിച്ച ആഹാരം മാത്രം കഴിക്കുക. ബാക്ടീരിയ-വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക.മദ്യം അമിതമായി ഉപയോഗിക്കുന്നത് ഗര്‍ഭം അലസുന്നതിന് ഇടയാക്കാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam