
തിരക്ക് പിടിച്ച ലോകത്താണ് നാം എല്ലാവരും ജീവിക്കുന്നത്. സ്ത്രീയും പുരുഷനും ഒരു പോലെ ജോലി ചെയ്യുന്ന കാലമാണല്ലോ ഇന്ന്. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആരോഗ്യത്തെ കുറിച്ച് ആരും ശ്രദ്ധിക്കാറില്ല. പല തരത്തിലുള്ള അസുഖങ്ങളാണ് പിടിപ്പെടുന്നത്. ഇന്നത്തെ ഈ കാലത്ത് ആരോഗ്യകരമായ ജീവിതരീതി പിന്തുടരുക എന്ന് പറയുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ജീവിതം സന്തോഷമുള്ളതാക്കാൻ ആറ് കാര്യങ്ങൾ ശ്രദ്ധിക്കണം.
1. രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യേണ്ടത് വ്യായാമം തന്നെയാണ്. ദിവസവും 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. മാനസികപിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാനും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്.
2. പോസ്റ്റീവായുള്ള ചിന്താഗതിയാണ് ആദ്യം വേണ്ടത്. അത് പോലെ തന്നെ പോസ്റ്റീവായുള്ള കാര്യങ്ങൾ മാത്രം ചെയ്യാൻ ശ്രമിക്കുക.
3. ശരീരത്തിൽ പ്രധാനമായി വേണ്ടത് വെള്ളമാണ്. അത് കൊണ്ട് തന്നെ ദിവസവും ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കണം. കുറഞ്ഞത് 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ മറ്റ് അസുഖങ്ങൾ കുറയ്ക്കാൻ സാധിക്കും. മുടി തഴച്ച് വളരാനും ത്വക്ക് രോഗങ്ങൾക്കും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.
4. അമിത ഫോൺവിളി, ജങ്ക് ഫുഡ് , പുകവലി, മദ്യപാനം എന്നി ശീലങ്ങൾ മാറ്റാൻ ശ്രമിക്കുക. ഇത്രയും ദുശീലങ്ങൾ നിർത്തിയാൽ തന്നെ നിങ്ങളുടെ മനസും ശരീരവും ആരോഗ്യകരമാകും.
5. മാനസികവും ശാരീരികവുമായ ആരോഗ്യം നേടാൻ ദിവസവും ഏഴോ എട്ടോ മണിക്കൂർ ഉറങ്ങിയിരിക്കണം. മാനസികപിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാൻ ഉറക്കം അത്യാവശ്യമാണ്.
6. ആയൂർവേദ പച്ചമരുന്നുകൾ കഴിക്കുന്നത് ശീലമാക്കണം. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയൂർവേദ മരുന്നുകൾ കഴിക്കുന്നതാണ് നല്ലത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam