
തൃശ്ശൂര്‍: ളോഹയ്ക്കുള്ളിലെ ഡാന്‍സ് കളിക്കുന്ന, പാട്ടുപാടുന്ന വികാരിമാരെ ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാ ഇതില്‍ നിന്നെല്ലാം മാറി വ്യത്യസ്തനായി ഒരു വികാരി. സിക്‌സ്പാക് ബോഡിയുമായി ശരീരസൗന്ദര്യമത്സരത്തില്‍ വൈദികനെ കണ്ടപ്പോള്‍ ഇടവകയും നാട്ടുകാരും ഒരുപോലെ ഞെട്ടി. കാണികള്‍ അമ്പരന്നു പറഞ്ഞു ഇതാണ് മാസ് എന്‍ട്രി.
തൃശ്ശൂര്‍ നടന്ന ജില്ലാ ശരീര സൗന്ദര്യ മത്സരത്തിലാണ് മോഡല്‍ ഫിനിക്‌സ വിഭാഗത്തില്‍ വൈദികന്‍ മത്സരാത്ഥിയായി എത്തിയത്. ചാലക്കുടി തുരുത്തിപ്പറമ്പ് വരപ്രസാദ മാതാ പള്ളിയിലെ വൈദികന്‍ ഫാ ജോസഫ് സണ്ണിയാണ് താരം.
സെമിനാരി പഠനകാലം മുതല്‍ക്കേ കായികമേഖലയുമായി അനുഭാവം പുലര്‍ത്തിയിരുന്ന അച്ഛന്‍ ഷട്ടിലിന്റേയും ബാസ്‌കറ്റ് ബോളിന്റെയും കടുത്ത ആരാധകനായിരുന്നു. അടുത്തകാലത്ത് കാലിന് പരുക്ക് പറ്റിയതോടെ ഇത് ഉപേക്ഷിച്ചു. പകരം ജിംനേഷ്യം ശീലമാക്കുകയായിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam