
മുട്ട ഭക്ഷണത്തിന്‍റെ ഭാഗമാക്കാത്തവര്‍ ചുരുക്കമായിരിക്കും. കടയില്‍ നിന്ന് വാങ്ങുന്ന മുട്ടപലപ്പോഴും നാം സൂക്ഷിക്കുക ഫ്രിഡ്ജിലാണ്. കുറേ ദിവസങ്ങള്‍ കേടുകൂടാതെ മുട്ട നില്‍ക്കും എന്നാണ് ഇതിന്‍റെ ന്യായീകരണം. രണ്ടാഴ്ച വരെ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൊണ്ട് വലിയ ദോഷങ്ങളൊന്നും ഇല്ലെന്നാണ് പറയാറ്.
എന്നാല്‍ ഇത്തരത്തില്‍ കൂടുതല്‍കാലം ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. സാല്‍മൊണെല്ല എന്ന ബാക്ടീരിയകളാണ് ഇവിടെ വില്ലനാകുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട പുറത്തെടുക്കുമ്പോള്‍ റൂമിലെ താപനിലയിലേക്ക് മാറും.
ഇത് മുട്ടയുടെ വളരെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാന്‍ ഇതു കാരണമാകും. ഇത്തരം മുട്ടകൾ കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകും. ഫ്രിഡ്ജിൽ നിന്നും എടുത്ത ഉടൻ മുട്ട പാകം ചെയ്യുന്നത് ആഹാരം ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ പാകം ചെയ്യാൻ ഫ്രിഡ്ജിൽ നിന്നും മുട്ടയെടുക്കും മുമ്പ് കുറച്ച് സമയം പുറത്ത് വെച്ച ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam