
ഭക്ഷണം നിയന്ത്രിക്കുന്നവർ രാത്രിയിൽ ജ്യൂസുകൾ മാത്രം കഴിക്കാറുണ്ട്. എന്നാൽ രാത്രിയിൽ ജ്യൂസിന് പകരം സൂപ്പ് എന്ന രീതി കൂടുതൽ പ്രചാരണവും അംഗീകാരവും നേടുകയാണ്.
ഭക്ഷണത്തിന് പകരം ദ്രവരൂപത്തിലുള്ള ഭക്ഷണം നിയന്ത്രണത്തിന് കൂടുതൽ സഹായകം എന്ന പരിഗണനയിലാണ് പലരും സൂപ്പ് കഴിക്കുന്നത്. സൂപ്പിലൂടെ ശരീരത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നുവെന്നതാണ് മിക്കവരെയും ഇതിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ഇതാകട്ടെ അമതിഭാര നിയന്ത്രണത്തിൽ പെട്ടെന്ന് ഫലമുണ്ടാക്കുന്നവയാണ്. തണുപ്പ് കാലത്ത് മികച്ച വിഭവം കൂടിയാണ് സൂപ്പ്.
ജ്യുസിനേക്കാൾ കൂടുതൽ ആരോഗ്യദായകം സൂപ്പ് ആണെന്ന് ആളുകൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. സൂപ്പ് പെെട്ടന്ന് ദഹിക്കുന്നത് മാത്രമല്ല, കൂടുതൽ പോഷക ഗുണമുള്ളതുമാണ്. ഇത് ഒരു പരിധിവരെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച് നിർത്താനും സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ, പ്രോട്ടീൻ എന്നിവയാൽ ശരീര ഉൗർജത്തെ വർധിപ്പിക്കാൻ സൂപ്പിന് കഴിയുന്നു. പഴങ്ങൾ ഉപയോഗിച്ചുള്ള ജ്യൂസ് പഞ്ചസാരയുടെ അളവിൽ ഉയർന്നവയാണ്. ഇവ തുടക്കത്തിൽ ഉൗർജം പകരുമെങ്കിലും പതിയെ കുറയുകയും വൈകാതെ തളർച്ച അനുഭവപ്പെടുകയും ചെയ്യും.
സൂപ്പിലെ ജലാംശം നിങ്ങളുടെ വയറിനെ സംതൃപ്തിപ്പെടുത്തും. മറ്റ് ഭക്ഷണ പദാർഥങ്ങളെ അപേക്ഷിച്ച് കലോറിയിൽ നിന്ന് കൂടുതൽ സംതൃപ്തി ലഭിക്കുന്നത് സൂപ്പ് കഴിക്കുമ്പോൾ ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സലാഡുകൾ കഴിക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ വയറ്റിലെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ ആരോഗ്യം നൽകാൻ സൂപ്പാണ് കൂടുതൽ ഫലപ്രദം. സംസ്കരിച്ച ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണത്തിന്റെ അളവിൽ കുറവുവരുത്തി ആരോഗ്യകരമായ ഭക്ഷണ ചക്രം ഒരുക്കുന്നതിനും സൂപ്പ് നിങ്ങളെ സഹായിക്കും.
ഭക്ഷണ നിയന്ത്രണത്തിന് സൂപ്പ് ശീലമാക്കാൻ ആഗ്രഹിക്കുന്നവർ ഒരു കാര്യം ഉറപ്പുവരുത്തണം. സൂപ്പ് കഴിക്കുന്നതിലൂടെ നിങ്ങളുടെ വിശപ്പ് ശമിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാക്കണം. ബഹുമുഖ ഗുണങ്ങളുള്ളതായതിനാൽ പോഷക ഗുണമുള്ളവ ഇതിലേക്ക് ചേർക്കാം. കുരുമുളക്, കറുവപട്ട, കുരുമുളക് ചേർത്ത മസാല എന്നിവയെല്ലാം ഇതിൽ ചേർക്കാം. പൊരിച്ച റൊട്ടിക്കഷ്ണം ചേർത്തുള്ള സൂപ്പ് ഒഴിവാക്കുന്നതാണ് ഗുണകരം. ഇതിൽ കൊഴുപ്പിന്റെ അംശം കൂടുതലായിരിക്കും. ഒരു ഡയറ്റീഷ്യന്‍റെ ഉപദേശവും ഭക്ഷണനിയന്ത്രണത്തിന് മുമ്പ് തേടുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam