
സോയ മിൽക്ക് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് സോയ മിൽക്ക്. സോയാ ബീൻസിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന സസ്യജന്യമായ പാലാണ് സോയ മിൽക്ക്. പുരുഷന്മാരും സോയ മിൽക്ക് വല്ലപ്പോഴും കുടിക്കാറുണ്ട്. എന്നാൽ സോയ കഴിക്കുന്നതിലൂടെ പുരുഷ ശരീരത്തിന് സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ.
സോയ പാല്‍ പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണം കുറയ്ക്കുന്നുണ്ടെന്നാണ് പഠനം. ഹാർവേഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സോയ ഉൽപന്നങ്ങള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ അളവു കുറയുന്നതായി പഠനത്തിൽ പറയുന്നു.
അമിതവണ്ണമുള്ള പുരുഷന്മാരിലാണ് ഇതു കൂടുതലും സംഭവിക്കുന്നതെന്നും ഈ പഠനം പറയുന്നു. സോയ മിൽക്കും മറ്റു സോയ ഉത്പന്നങ്ങളും പുരുഷന്മാരിൽ ഉദ്ധാരണക്കുറവിനു ഹൈപ്പോസെക്ഷ്വാവിലിറ്റിക്കും കാരണമാകും എന്ന് പല പഠനങ്ങളും പറയുന്നു. പുരുഷന്മാരിൽ ടെസ്ടൊസ്റ്റിറോൺ ഹോർമോൺ ക്രമാതീതമായി കുറയുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു.
എന്നാൽ ഈ പഠനത്തെ എതിർത്ത് ചില ഗവേഷകർ രംഗത്തെത്തിയിരുന്നു. പുരുഷഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ സോയ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ചില ഗവേഷകർ പറയുന്നത്. സോയയിൽ ധാരാളം വിറ്റമിൻ ബി, വിറ്റമിൻ എ (കരോട്ടിൻ), ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവ അടങ്ങിയിട്ടുണ്ട്. സോയയിലുള്ള 20% കൊഴുപ്പിന്റെ നല്ലൊരു ഭാഗം കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കും. സോയ കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam