
ഭക്ഷണവും ലെെംഗികതയും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വാസിക്കുമോ. ഭക്ഷണകാര്യത്തോട് ഓരോ ആളുകൾക്കും ഓരോ ഇഷ്ടങ്ങളാണുള്ളത്. ചിലർക്ക് ഇഷ്ടം മധുരമുള്ള ഭക്ഷണങ്ങളോട്, എന്നാൽ ചിലർക്ക് എരിവുള്ള ഭക്ഷണങ്ങളോടാകും പ്രിയം.
മധുരമായാലും എരിവുള്ള ഭക്ഷണമായാലും ലെെംഗിക ജീവിതവുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. നല്ല എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർ ലെെംഗിക ജീവിതത്തോട് അമിതമായി താൽപര്യമുള്ളവരാകും. El Yucatecoക്കുവേണ്ടി വൺപോൾ നടത്തിയൊരു ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.
എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ ലെെംഗികതയ്ക്ക് ഒരുപാട് പ്രധാന്യം നല്‍കുന്നവരാകുമെന്നും ഗവേഷണത്തിൽ പറയുന്നു. ഈ കൂട്ടർ യാത്രചെയ്യാന്‍ ഇഷ്ടമുള്ളവരാകും. ഇവര്‍ ആളുകളുമായി പെട്ടെന്ന് ഇടപെടുന്നവരും വ്യായാമം ചെയ്യാന്‍ ഏറെ താൽപര്യമുള്ളവരുമാകുമെന്നും ഗവേഷണത്തിൽ പറയുന്നു.