
അഭിനയ മികവിലും മുഖശ്രീയിലും ശ്രീദേവിക്ക് പകരം വയ്ക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ ആരുമില്ല. മലയാളം, തമിഴ്, ബോളിവുഡ് എന്നീ ഭാഷകളില്‍ തിരക്കേറിയ താരങ്ങളിലൊരാളായിരുന്നു ശ്രീദേവി. ഫാഷന്‍റെ കാര്യത്തിലും ശ്രീദേവിക്ക് തന്‍റെതായ കാഴ്ചപാടുകള്‍ ഉണ്ടായിരുന്നു. അൻപതുകളെത്തിയപ്പോഴും ആ സൗന്ദര്യത്തിന് ഫാഷന്‍ സെന്‍സിനും ഒരു മാറ്റവും ഉണ്ടായിട്ടില്ല.
ഡിസൈനർ ഗൗണിലും സാരിയിലും മുതല്‍ യുവതാരങ്ങളുടെ വാർഡ്റോബിൽ വരെ ശ്രീദേവി തിളങ്ങാറുണ്ട്. 54-ാം വയസ്സിലും ഫാഷന്‍റെ കാര്യത്തില്‍ താരത്തിന് വിട്ടുവീഴ്ചയില്ല. ന്യൂജെൻ നടിമാരെപ്പോലും വെല്ലുന്ന ആകാരവടിവിനും സൗന്ദര്യത്തിനും ഉടമയായിരുന്നു ശ്രീദേവി. മക്കളായ ജാൻവിയെയും ഖുഷിയെയും കടത്തിവെട്ടുന്ന സ്റ്റൈലിലാണ് ശ്രീദേവി പ്രത്യക്ഷപ്പെടാറുള്ളത്. ഫാഷന്‍ ലോകത്തെ ഞെട്ടിച്ച ശ്രീദേവിയുടെ ചില ഫോട്ടോസ് കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam