
അമിത വണ്ണം എല്ലാർക്കും ഒരു പ്രശ്നമാണ്. ഭക്ഷണം ഒഴിവാക്കാതെ എങ്ങനെ മെലിയാം എന്ന് ചിന്തിക്കുന്നവരുമുണ്ട്. പലരും മെലിയാനായി പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ ഒരു ദിവസത്തെ ഭക്ഷണ മെനുവിൽ ഏറ്റവും പ്രാധാന്യത്തോടെ ഉൾപ്പെടുത്തേണ്ടതാണ് പ്രഭാത ഭക്ഷണം എന്ന കാര്യം പലർക്കുമറിയില്ല. തലച്ചോറിൻ്റെ ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അതായത് ഒരു ദിവസത്തിൻ്റെ ആരംഭത്തിൽ നാം കഴിക്കുന്ന ഭക്ഷണമാണ് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുക.
പ്രഭാതഭക്ഷണം നന്നായി കഴിക്കുന്നത് തടി കൂട്ടില്ല എന്ന് മാത്രമല്ല, നിങ്ങളുടെ ബോഡി മാസ് ഇൻഡക്സിനെ (ബിഎംഐ) സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രാത്രി ഭക്ഷണം നന്നായി കഴിക്കുന്നത് ബോഡി മാസ് ഇൻഡക്സ് കൂട്ടുമെന്നും പഠനങ്ങൾ പറയുന്നു. കൂടാതെ പല രോഗങ്ങൾ വരാനുളള സാധ്യതയും കാണുന്നു. രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ ആ ഭക്ഷണം ഒരിക്കലും ഊർജത്തിനായി ഉപയോഗിക്കപ്പെടുകയില്ല.
രാത്രി ഭക്ഷണം, സ്നാക്സ് തുടങ്ങിയവ ഒഴിവാക്കി നന്നായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കുന്നത് ശരീരഭാരം കൂടാതിരിക്കാൻ സഹായിക്കുമെന്നാണ് കാലിഫോർണിയയിലെ ലോമ ലിൻ്റാ യൂണിവേഴ്സ്റ്റിയിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam