ഭീകരാക്രമണത്തെ അതിജീവിച്ചവർ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്നു പഠന റിപ്പോർട്ട്‌

By Web DeskFirst Published Jul 18, 2017, 3:17 PM IST
Highlights

2011 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻ്റർ ഭീകരാക്രമണത്തിൽ അതിജീവിച്ചവർ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്നു പഠന റിപ്പോർട്ട്‌ .  ആക്രമണത്തിൽ പരിക്ക് പറ്റിയവരും  പൊടിപടലങ്ങൾ ശ്വസിച്ചവരും ആസ്തമയും ഹൃദ്രോഗത്തിൻ്റെയും പിടിയിൽ ആണെന്നാണ് പഠനം. ന്യൂയോർക്കിലെ ഹെൽത്ത്‌ ആൻഡ് മെൻ്റൽ ഹൈജീൻ ഡിപ്പാർട്മെൻ്റിൻ്റെ റോബർട്ട്‌ ബറാക് ബിൽ ആണ് പഠനത്തിന് നേതൃത്വം നൽകിയത്.
 
പൊടി,പുക ശ്വസിക്കുന്നവരിൽ  കരൾ രോഗം കൂടുതലായി ബാന്ധിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.  തലയ്ക്ക് ഉണ്ടായ മുറിവുകൾ, മറ്റ് ക്ഷതങ്ങള്‍ എന്നിവയൊക്കെ ഹൃദയാഘതത്തിന് കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. 8701 ആളുകളിലാണ് പഠനം നടത്തിയത്. ഈ കാരണങ്ങൾ കൊണ്ട് 92 പേർക്ക് ഹൃദയാഘതവും 308 പേർക്ക് ആസ്തമയും 297 പേർക്ക് കരൾ രോഗവും ബാന്ധിച്ചുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

click me!