
വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ആയുര്‍വ്വേദത്തിലെ ചില പൊടിക്കൈകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത പല ആയുര്‍വേദ വിദ്യകളും ഇപ്പോഴും പലരും പിന്‍തുടരുന്നുണ്ടെങ്കിലും അതിന്റെ യഥാര്‍ത്ഥ ഫലത്തെക്കുറിച്ച് പലര്‍ക്കും ബോധ്യമില്ല. എന്നാല്‍ ആയുര്‍വ്വേദത്തെ അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇതിന്‍റെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യപരമായ ദീര്‍ഘകാല ജീവിതത്തിന് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പദാര്‍ത്ഥങ്ങളുണ്ട്, അവയില്‍ ചിലതാണ് പച്ചമുളക്, മഞ്ഞള്‍, പപ്പായ, വെളുത്തുള്ളി, ഇഞ്ചി എന്നിവയൊക്കെ. ഇവയൊക്കെ ഉപയോഗിച്ചാല്‍ എന്തൊക്കെ ഗുണം ലഭിക്കുമെന്ന് നോക്കാം...
പച്ചമുളക്
പലതരം രോഗങ്ങളെയും പച്ചമുളകിന് തടയാന്‍ കഴിയും. പച്ചമുളക് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്‌ക്കാനാകും..
മഞ്ഞള്‍
ഇന്ത്യയില്‍ വളരെ പണ്ടുമുതലേ സൗന്ദര്യവസ്തുവായും മരുന്നായും പ്രചാരത്തിലുണ്ട് മഞ്ഞള്‍. യൂറോപ്യന്‍ ലോകവും ഇതിന്‍റെ ഗുണം തിരിച്ചറിഞ്ഞതാണ്. നമ്മുടെ ഭക്ഷണരീതി അനുസരിച്ച് മഞ്ഞള്‍ നന്നായി ഉപയോഗിക്കാറുണ്ട്. മഞ്ഞള്‍പ്പൊടി മിക്ക കറികളിലെയും ചേരുവയാണ്.
പപ്പായ
ഇതിന്റെ കുരുവിന്റെ സത്ത ക്യാന്‍സറിനെ നന്നായി പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. അതുകൊണ്ടുതന്നെ പപ്പായ ഇടയ്‌ക്കിടെ കഴിക്കുന്നത് വളരെ നല്ലതാണ്.
വെളുത്തുള്ളി
ശരീരകാന്തിക്ക് വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും ഇത് സഹായകമാണ്. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ സഹായിക്കും.
ഇഞ്ചി
വാതരോഗങ്ങളില്‍ നിന്നും ഉദര, കുടല്‍ രോഗങ്ങളില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒന്നാണ് ഇഞ്ചി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
സുഗന്ധ വ്യജ്ഞനം
ആയുര്‍വ്വേദിക്ക് ഭക്ഷണക്രമത്തിലെ പ്രധാന വസ്തുക്കളാണ് ഇവ. ജീരകവും മല്ലിയും ഭക്ഷണക്രമത്തില്‍ ശീലമാക്കണം. ഇവ ആയുര്‍വേദ മരുന്നുകളിലെയും പ്രധാനപ്പെട്ട ചരുവകളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam