വൈകി ഉറങ്ങുന്നവരാണോ നിങ്ങള്‍, സൂക്ഷിക്കുക !

By Web DeskFirst Published Jun 2, 2018, 11:25 PM IST
Highlights
  • യു കെ ബയോബാങ്ക് ആണ് പഠനം പുറത്തുവിട്ടത്

  • അഞ്ച് ലക്ഷം പേരില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്

രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, നിങ്ങളില്‍ അകാലമരണ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. യു കെ ബയോബാങ്ക് ആണ് പഠനം പുറത്തുവിട്ടത്.

അഞ്ച് ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇത്തരക്കാരില്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരേക്കാള്‍ മരണസാധ്യത 10 ശതമാനം കൂടുതലാണ് എന്നാണ്. വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് പഠനത്തില്‍ കണ്ടെത്തി.

click me!