കാപ്പിയുടെ കടുപ്പം നോക്കി ആളുകളെ വിലയിരുത്താം...!

Published : Oct 24, 2018, 11:42 PM IST
കാപ്പിയുടെ കടുപ്പം നോക്കി ആളുകളെ വിലയിരുത്താം...!

Synopsis

ആയിരത്തോളം പേരെയാണ് ഇവര്‍ പഠനത്തിനായി ഉപയോഗിച്ചത്. ഇവരുടെ പൊതുവെയുള്ള സ്വഭാവം മാത്രമല്ല, സൂക്ഷമമായ സ്വഭാവ സവിശേഷതകളും സംഘം വിലയിരുത്തി

കാപ്പി കഴിക്കുന്ന കാര്യത്തില്‍ ഓരോരുത്തര്‍ക്കും ഓരോ തരം ഇഷ്ടമാണ്. ചിലര്‍ക്ക് കടുപ്പത്തിലുള്ള കാപ്പി വേണം. ചിലര്‍ക്കാണെങ്കില്‍ കടുപ്പം കുറച്ചതും. കടുപ്പം തന്നെ പല തരമാണ്, പാല് കൂടിയത്, പൊടി കൂടിയത്, മധുരം കൂടിയത്... അങ്ങനെയങ്ങനെ. 

ഈ ഇഷ്ടാനിഷ്ടങ്ങളെല്ലാം നോക്കി നമ്മുടെ മാനസികാവസ്ഥ നിര്‍ണ്ണയിക്കാമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ഓസ്‌ട്രേലിയയിലെ ഇന്‍സ്ബ്രക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് രസകരമായ ഈ പഠനം നടത്തിയത്. 

ആയിരത്തോളം പേരെയാണ് ഇവര്‍ പഠനത്തിനായി ഉപയോഗിച്ചത്. ഇവരുടെ പൊതുവെയുള്ള സ്വഭാവം മാത്രമല്ല, സൂക്ഷമമായ സ്വഭാവ സവിശേഷതകളും സംഘം വിലയിരുത്തി. ഇതിനായി പല തരത്തിലുള്ള 'പേഴ്‌സണാലിറ്റി ടെസ്റ്റു'കളാണ് ഇവരില്‍ ഗവേഷകര്‍ നടത്തിയത്.

കൂടുതല്‍ കടുപ്പമുള്ള കാപ്പി, അതായത് കഴിക്കുമ്പോള്‍ സാധാരണഗതിയില്‍ അല്‍പം കയ്പ് തോന്നുന്ന കാപ്പി കഴിക്കുന്നവര്‍ അല്‍പം 'സൈക്കോ'കളായിരിക്കുമെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. എന്നുവച്ചാല്‍ കാപ്പി പോലെ തന്നെ അല്‍പം കടുപ്പമേറിയ മനസ്സായിരിക്കുമേ്രത ഇവരുടേത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന തരത്തിലുള്ള ക്രൂരത വരെ ഇവരുടെ മനസ്സിലുണ്ടാകുമെന്നാണ് സംഘം അവകാശപ്പെടുന്നത്. 

പ്രശ്‌നങ്ങളില്‍ അത്ര പെട്ടെന്നൊന്നും കുലുങ്ങാത്ത, മറ്റുള്ളവരെ കയറി ഭരിക്കണമെന്നാഗ്രഹിക്കുന്ന പ്രകൃതക്കാരായിരിക്കും കയ്‌പേറിയ കാപ്പിയെ സ്‌നേഹിക്കുന്നവരെന്നും പഠനം വിലയിരുത്തുന്നു. 

അതേസമയം കടുപ്പം കുറവായ കാപ്പി കഴിക്കുന്നവര്‍ പൊതുവേ സ്‌നേഹ സമ്പന്നരും സമാധാനപ്രിയരുമാണത്രേ. എന്നാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചിലര്‍ കാപ്പിയുടെ കടുപ്പം നിയന്ത്രിക്കാറുണ്ട്. അത്തരക്കാരെ ഈ പട്ടികയില്‍ പെടുത്തേണ്ടെന്നും, സ്വാഭാവികമായി ഒരാള്‍ തെരഞ്ഞെടുക്കുന്ന കടുപ്പം മാത്രമേ ഈ വിഷയത്തില്‍ കണക്കിലെടുക്കാവൂയെന്നും പഠനം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

PREV
click me!

Recommended Stories

തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ ആ രഹസ്യം ഇതാണ് ; പ്രിയങ്ക ചോപ്രയുടെ പ്രിയപ്പെട്ട എൽഇഡി മാസ്കിനെക്കുറിച്ച് അറിയാം
ചർമ്മത്തിന്റെ പ്രായം കുറയ്ക്കാം; നിങ്ങളുടെ ബ്യൂട്ടി കിറ്റിൽ ഉണ്ടായിരിക്കേണ്ട സ്കിൻകെയർ ടൂളുകൾ