ഉണക്കമുന്തിരിയുടെ നിങ്ങള്‍ക്ക് അറിയാത്ത ആരോഗ്യ ഗുണങ്ങള്‍

By Web TeamFirst Published Sep 29, 2018, 9:51 PM IST
Highlights

ഉണക്കമുന്തിരി എല്ലാവര്‍ക്കും ഇഷ്ടം ആണെങ്കിലും അവ ചോദിച്ചു വാങ്ങി കഴിക്കുന്നത് വളരെ കുറവാണ്. പായസത്തിലോ ബിരിയാണിയിലോ മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടി ഇടുന്നതിനായി മാത്രമാണ് പലരും ഉണക്ക മുന്തിരി വാങ്ങുന്നത്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണ്. പല രോഗങ്ങള്‍ തടയാനും പല പ്രശ്നങ്ങള്‍ക്കും ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. ക്യാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു. 

 

ഉണക്കമുന്തിരി എല്ലാവര്‍ക്കും ഇഷ്ടം ആണെങ്കിലും അവ ചോദിച്ചു വാങ്ങി കഴിക്കുന്നത് വളരെ കുറവാണ്. പായസത്തിലോ ബിരിയാണിയിലോ മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടി ഇടുന്നതിനായി മാത്രമാണ് പലരും ഉണക്ക മുന്തിരി വാങ്ങുന്നത്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണ്. പല രോഗങ്ങള്‍ തടയാനും പല പ്രശ്നങ്ങള്‍ക്കും ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. ക്യാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു. 

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു. കണ്ണ് രോഗങ്ങൾക്കും , പല്ലിന്‍റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. 

ഉണക്കമുന്തിരിയിൽ പൊട്ടാസിയം വിറ്റാമിന് സി ,കാൽസ്യം , വിറ്റാമിൻ ബി -6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരഭാരം കൂട്ടാൻ 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ പോലെ തന്നെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. ഭാരം കൂട്ടാന്‍ സഹായിക്കുന്നതാണ് ഉണക്കമുന്തിരി. ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവ  ഉണക്ക മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് .  ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട് . കൊളെസ്ട്രോൾ കൂട്ടാതെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവർക്ക് ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. 

ക്യാൻസര്‍ തടയാന്‍

ക്യാന്‍സര്‍ ഇന്നൊരു വില്ലനായി മാറിയിട്ടുണ്ട്. ക്യാന്‍സറിനെ വരെ തടുക്കാന്‍ ഉണക്ക മുന്തിരിക്ക് കഴിയും. ക്യാൻസിനെ തടയാന്‍ സഹായിക്കുന്ന കാറ്റെച്ചിൻ എന്ന ആന്‍റി ടോക്സിഡന്‍റ് ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട് .  ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു. അതിലൂടെ,  ക്യാന്സറിന് കാരണമാകുന്ന  സെല്ലുകളുടെ വളർച്ചയെ തടയാനും സാധിക്കുന്നു. 

ഹൃദയാരോഗ്യത്തിന്

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു.  ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്നു.  ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബർ, ഫിനോളിക് ആസിഡ്,  ആന്‍റി ഓക്സിഡൻറുകൾ  കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.  അതുവഴി രക്ത സമ്മർദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. 

പ്രമേഹം നിയന്ത്രിക്കാന്‍

പ്രമേഹം ഇന്ന് ആര്‍ക്കും വരാവുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്.  ഉണക്ക മുന്തിരി പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന് പലര്‍ക്കും സംശയം ഉണ്ടാകും. എന്നാല്‍ ഉണക്ക മുന്തിരി പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികൾ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ് .

ഉദ്ധാരണത്തിന്

ഉണക്ക മുന്തിരിയിലെ അമിനോ ആസിഡ് സാന്നിദ്ധ്യം ഉത്തേജിപ്പിക്കാനും , ലൈംഗിക ഉണർവ് ഉണ്ടാക്കാനും സഹായിക്കും. ബീജത്തിന്‍റെ ചലനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഉപാധിയാണ് ഉണക്ക മുന്തിരി . കൂടാതെ ഉണക്ക മുന്തിരികൾ കഴിച്ചാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭധാരണത്തിനുള്ള സാധ്യതയും കൂടുതലാണ് . 


 

click me!