സ്വീറ്റ് ക്രിസ്പ്പി ചിക്കന്‍ തയ്യാറാക്കാം

By Web DeskFirst Published Oct 23, 2016, 2:44 PM IST
Highlights

സ്വീറ്റ് ക്രിസ്പ്പി ചിക്കന്‍ (കിഡ്‌സ് സ്‌പെഷ്യല്‍)

ആവശ്യമായ ചേരുവകള്‍:

1 ) ചിക്കന്‍ ഫ്രൈ ചെയ്യാന്‍ പാകത്തില്‍ കഷണങ്ങളാക്കിയത് - അര കിലോ
2) ഇഞ്ചി ചതച്ചത് - ഒരു ടേബിള്‍ സ്‌പൂണ്‍
3) കുരുമുളക് പൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
4) ഉപ്പ്  പാകത്തിന്
5 ) കോണ്‍ഫ്‌ളവര്‍ - അര കപ്പ്.

സോസ് തയ്യാറാക്കുവാന്‍ വേണ്ട ചേരുവകള്‍:

1 ) വെളുത്തുള്ളി ചതച്ചത് - നാല് എണ്ണം (വലിയ അല്ലി)
2) സോയ സോസ് - അഞ്ചു ടേബിള്‍ സ്‌പൂണ്‍
3) വിനാഗിരി - ഒരു ടേബിള്‍ സ്‌പൂണ്‍
4) ടൊമാറ്റോ സോസ് - നാല് ടേബിള്‍ സ്‌പൂണ്‍
5 ) സണ്‍ ഫ്‌ളവര്‍ ഓയില്‍ - രണ്ടു ടേബിള്‍ സ്‌പൂണ്‍
6 ) കാഷ്യൂ നട്ട്‌സ് - കുറച്ച് ഫ്രൈ ചെയ്തത് അലങ്കരിക്കാന്‍. (ആവശ്യമെങ്കില്‍ മാത്രം)

തയ്യാറാക്കുന്ന വിധം:

ചിക്കന്‍ കഷണങ്ങളില്‍ ഉപ്പ്, ഇഞ്ചി ചതച്ചതും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കുക. അതിനു ശേഷം ഓരോ ചിക്കന്‍ കഷണങ്ങളും കോണ്‍ഫ്‌ളവര്‍ പൊടിയില്‍ (വെള്ളത്തില്‍ മിക്‌സ് ചെയ്യണ്ട) നേരിട്ട് തന്നെ ഉരുട്ടിയെടുക്കുക. നല്ല തിളച്ച എണ്ണയില്‍ ഫ്രൈ ചെയ്യണം. ചിക്കന്‍ ഇട്ടതിന് ശേഷം തീ കുറയ്ക്കണം. ചിക്കന്‍ ഡബിള്‍ ഫ്രൈ ചെയ്യണം. എങ്കില്‍ മാത്രമെ ക്രിസ്‌പി ആവുകയുള്ളു. എല്ലാ ചിക്കന്‍ കഷണങ്ങള്‍ ഫ്രൈ ചെയ്ത് വീണ്ടും അതേ എണ്ണയില്‍ തന്നെ ഒന്നുകൂടി ഫ്രൈ ചെയ്യുക.

സോസ് തയ്യാക്കുന്ന വിധം:
                      
എണ്ണ ചൂടാക്കുമ്പോള്‍ അതിലേക്ക് പൊടിപൊടിയായി അരിഞ്ഞ വെളുത്തുളളി ഇടുക. നിറം മാറി തുടങ്ങുമ്പോള്‍ സോയാ സോസ് ഒഴിക്കുക. ചൂടായി വരുമ്പോള്‍ വിനാഗിരി ഒഴിക്കുക. ഒന്ന് തിളക്കുമ്പോള്‍ ടൊമാറ്റോസോസും ഒഴിക്കുക. എല്ലാം മിക്‌സ് ചെയ്ത് അതിലേക്ക് ഫ്രൈ ചെയ്ത ചിക്കന്‍ കഷങ്ങള്‍ യോജിപ്പിക്കുക. സ്രീറ്റ് & ക്രിസ്‌പി ചിക്കന്‍ റെഡി. സെര്‍വിങ് ഡിഷിലേക്ക് മാറ്റുമ്പോള്‍ ഫ്രൈ ചെയ്ത കാഷ്യു ചേര്‍ക്കാം.

വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ അവര്‍ക്കും, സ്‌നാക്ക്‌സായി ഇത് നല്‍കാവുന്നതാണ്. രുചികരമായതും പുതുമയുള്ളതുമായ ചിക്കന്‍ വിഭവം സ്‌നാക്ക്‌സായി ലഭിക്കുമ്പോള്‍, അവര്‍ക്കും ഏറെ സന്തോഷമാകും.

തയ്യാറാക്കിയത്- അനില ബിനോജ്

click me!