
തായ്വാന്‍ : ജനനേന്ദ്രിയത്തില്‍ നിന്ന് രക്തസ്രാവം അനുഭവപ്പെട്ട യുവാവിന്‍റെ മൂത്രാശയം പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. മൂത്രാശയത്തില്‍ നിന്ന് 8 ഇഞ്ച് നീളമുള്ള സെക്‌സ് കളിപ്പാട്ടമാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. തായ്‌വാനിലാണ് സംഭവം. തായ്വാന്‍ തലസ്ഥാനമായ തായ്പേയിലെ കയോഹ്‌സ്യുങ് ജനറല്‍ ആശുപത്രിയിലാണ് സംഭവം. 30 വയസുകാരനിലാണ് ശസ്ത്രക്രിയ നടത്തിയത്.
ജനനേന്ദ്രിയത്തില്‍ നിന്നുള്ള രക്തശ്രാവത്തെ തുടര്‍ന്നാണ് 30 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സ്‌കാനിംഗ് നടത്തിയപ്പോള്‍ നീളത്തിലുള്ള വസ്തു മൂത്രാശയത്തില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. രക്തശ്രാവത്തിന്റെ കാരണം ഇതാണെന്ന് സ്ഥിരീകരിച്ചു. അപ്പോഴാണ് യുവാവ് സംഗതി വെളിപ്പെടുത്തിയത്.
8 ഇഞ്ച് നീളത്തിലുള്ള പ്രത്യേക തരം ലൈംഗിക കളിപ്പാട്ടമാണ് മൂത്രാശയത്തിലുള്ളത്. ലൈംഗിക സുഖത്തിനായി 20 സെന്റീമീറ്റര്‍ നീളമുള്ള പ്ലാസ്റ്റിക് സെക്‌സ് ടോയ് താന്‍ ഉപയോഗിക്കാറുണ്ടെന്നും അത് ജനനേന്ദ്രിയത്തിനുള്ളില്‍ പ്രവേശിപ്പിച്ചപ്പോള്‍ അബദ്ധവശാല്‍ മൂത്രാശയത്തിലേക്ക് പോയതാണെന്നും യുവാവ് പറഞ്ഞു. പ്രസ്തുത സെക്‌സ് ടോയ് ഉപയോഗിച്ച് യുറീത്രല്‍ സൗണ്ടിംഗ് അഥവാ യുറീത്ര പ്ലേ എന്ന ലൈംഗിക മാര്‍ഗം പരീക്ഷിച്ചതാണെന്ന് ഇയാള്‍ വെളിപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam