ഈ കുഞ്ഞ് ജനിച്ച് 30 മിനിറ്റ് കൂടുതൽ ജീവിച്ചിരിക്കില്ല; ആയുസ്സില്ലെന്ന് വിധിയെഴുതിയ കുഞ്ഞിന് ജന്മം നൽകി, അവയവങ്ങൾ ദാനം ചെയ്തു

By Web TeamFirst Published Feb 10, 2019, 12:11 PM IST
Highlights

18 ആഴ്ച്ച ഗർഭിണിയായിരുന്നപ്പോഴാണ് ക്രിസ്റ്റയോട് ഡോക്ടർ ഗർഭസ്ഥ ശിശുവിന്റെ വൈകല്യത്തെക്കുറിച്ചു പറയുന്നത്. ക്രിസ്റ്റയുടെ കുഞ്ഞിന് അനെൻസിഫാലി എന്ന അപൂർവ്വരോഗം പിടിപെട്ടിരുന്നു. തലച്ചോറും തലയോട്ടിയും ഭാഗികമായി ഇല്ലാതെ നവജാതശിശുക്കൾ പിറക്കുന്ന അവസ്ഥയാണിത്. 

ഈ കുഞ്ഞ് ജനിച്ച് 30 മിനിറ്റ് കൂടുതൽ ജീവിച്ചിരിക്കില്ല. എന്താണ് നിങ്ങളുടെ തീരുമാനം. നിങ്ങൾ ഈ കുഞ്ഞിനെ പ്രസവിക്കുകയാണോ അതോ... ഒരമ്മ ഏഴാംമാസത്തിൽ ഡോക്ടറിൽ നിന്ന് കേട്ട വാക്കാണിത്. 18 ആഴ്ച്ച ഗർഭിണിയായിരുന്നപ്പോഴാണ് ക്രിസ്റ്റയോട് ഡോക്ടർ ഗർഭസ്ഥ ശിശുവിന്റെ വൈകല്യത്തെക്കുറിച്ചു പറയുന്നത്. ക്രിസ്റ്റയുടെ കുഞ്ഞിന് അനെൻസിഫാലി എന്ന അപൂർവ്വരോഗം പിടിപെട്ടിരുന്നു. 

തലച്ചോറും തലയോട്ടിയും ഭാഗികമായി ഇല്ലാതെ നവജാതശിശുക്കൾ പിറക്കുന്ന അവസ്ഥയാണിത്. ഡോക്ടർ ഇത് പറഞ്ഞപ്പോൾ ഇരുപത്തിമൂന്നുകാരിയായ ക്രിസ്റ്റയും പങ്കാളി ഡെറിക് ലോവെറ്റും അക്ഷരാർത്ഥത്തിൽ ഞെട്ടി. ഒന്നെങ്കിൽ എത്രയും വേ​ഗം പ്രസവം നടത്തുക. അതും അല്ലെങ്കിൽ ഗർഭകാലം പൂർത്തിയാകും വരെ കുഞ്ഞിനെ വഹിച്ച് കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാം.  

ഈ രണ്ട് മാർ​ഗങ്ങളായിരുന്നു ഡോക്ടർ ക്രിസ്റ്റയ്ക്കും ഡെറിക്കും മുന്നിൽ വച്ചത്. ജനിച്ചാലും ഈ കുഞ്ഞ് അധികനേരം ജീവിക്കില്ലെന്ന് ഡോക്ടർ ഉറപ്പ് നൽകുകയായിരുന്നു. അങ്ങനെ ക്രിസ്മസ് രാത്രിയിൽ ക്രിസ്റ്റ നാല്പത് ആഴ്ച്ച പ്രായമുള്ള തന്റെ കുഞ്ഞിന് ജന്മം നൽകി. അവർ അവൾക്ക് റെയ് ലി ആർകേഡിയ ഡയാൻ ലോവെറ്റ് എന്ന് പേരും നൽകി. 

30 മിനിറ്റ് കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധി എഴുതിയ കുഞ്ഞ് ഒരാഴ്ച്ചയോളം ജീവിച്ചു. തുടർന്ന് റെയ് ലി  മരിക്കുന്നത് വരെയും ക്രിസ്റ്റയും ഡെറിക്കും ആശുപത്രിയിലാണ് കഴിഞ്ഞിരുന്നത്. പുതുവർഷത്തിന്റെ തലേന്നാണ് അവൾ ഈ ലോകത്തോട് വിടപറഞ്ഞത്. 30 മിനിറ്റ് കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് കരുതിയിരുന്ന കുഞ്ഞ് ഒരാഴ്ച്ചയോളം ജീവിച്ചു. 

ഞങ്ങൾക്ക് ഞങ്ങളുടെ മകളെ തലോലിക്കാൻ പറ്റിയില്ലേ. അത് തന്നെയാണ് ഞങ്ങൾക്ക് കിട്ടിയ വലിയ ഭാ​ഗ്യമെന്ന് ക്രിസ്റ്റ പറയുന്നു. ആ ഒരാഴ്ച്ചയിൽ അൽപം പോലും ഞങ്ങൾ കരഞ്ഞിരുന്നില്ല. അവസാന ദിവസം ഓക്സിജന്റെ ലഭ്യത കുറഞ്ഞപ്പോൾ മാത്രമാണ് റെയ് ലി കരഞ്ഞതെന്നും അവർ പറയുന്നു. മകൾ മരിച്ചാലും മറ്റുള്ളവരിലൂടെ അവൾ ജീവിക്കണമെന്ന് ക്രിസ്റ്റയും ഡെറിക്കും തീരുമാനിച്ചു. 

അങ്ങനെ ക്രിസ്റ്റയും ഡെറിയ്ക്കും റെയ് ലിയുടെ ഹൃദയവാൽവുകൾ രണ്ടു കുട്ടികൾക്ക് വേണ്ടിയും ശ്വാസകോശം ഒരു ഗവേഷണ ആശുപത്രിയ്ക്ക് വേണ്ടിയും ദാനം ചെയ്യുകയായിരുന്നു. റെയ് ലി മരിച്ചിട്ടില്ലെന്നാണ് ഞങ്ങൾ വിശ്വാസിക്കുന്നത്. ഞങ്ങൾ അവളെ ഓർത്ത് ഒരിക്കലും കരയുകയില്ലെന്നും  ക്രിസ്റ്റയും ഡെറിക്കും പറയുന്നു. 
                                                                                                                                                                   

                                                                                                                                                                                                                
                                                                                                    

click me!