ഏറ്റവും ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍

Web Desk |  
Published : Sep 26, 2017, 06:38 PM ISTUpdated : Oct 05, 2018, 01:13 AM IST
ഏറ്റവും ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍

Synopsis

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ഇക്കാര്യത്തില്‍ പലതരം പ്രചരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും വലിയതോതില്‍ ഫലം കണുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. എച്ച്ഐവി പോലെയുള്ള മാരകരോഗങ്ങള്‍ക്കും, വലിയതോതിലുള്ള ഗര്‍ഭഛിദ്രത്തിനും ഇത് ഇടയാക്കുന്നുണ്ട്. ഇവിടെയിതാ, ഏറ്റവും ഫലപ്രദമായ ചില ഗര്‍ഭനിരോധന മാര്‍ങ്ങളെക്കുറിച്ച് പറഞ്ഞുതരാം...

കട്ടികുറഞ്ഞ ലാറ്റക്‌സ് കൊണ്ട് നിര്‍മ്മിക്കുന്ന പുരുഷ ഗര്‍ഭനിരോധന ഉറകള്‍, ബീജാണുക്കള്‍ അടങ്ങിയ ശുക്ലം സ്‌ത്രീയുടെ യോനിയിലേക്ക് കടക്കുന്നത് തടയുന്നു. ഗര്‍ഭനിരോധനത്തിന് പുറമെ, ലൈംഗികരോഗങ്ങള്‍ തടയുന്നതിനും ഇത് സഹായകരമാണ്. കട്ടികുറഞ്ഞ പോളിയുറതേയ്‌ന്‍ കൊണ്ട് നിര്‍മ്മിച്ചതാണ് സ്‌ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍. ബീജാണുക്കള്‍, യോനിയിലേക്ക് കടക്കാതെ തടയുകയാണ് സ്‌ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍ ചെയ്യുന്നത്.

13 ആഴ്ചകള്‍ വരെ ഗര്‍ഭധാരണം തടസപ്പെടുത്തുന്ന ഒന്നാണ് പ്രൊജസ്‌റ്ററോണ്‍ ഇഞ്ചക്ഷന്‍. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഈ ഇഞ്ചക്ഷന്‍ നല്‍കാറുണ്ട്. ഗര്‍ഭാശയ ക്യാന്‍സറിനെ പ്രതിരോധിക്കാനും ഇത് പര്യാപ്‌തമാണ്.

പ്ലാസ്റ്റിക്കും കോപ്പറും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഉപകരണമാണിത്. ഐ യു ഡി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാല്‍, ഫലപ്രദമായി ഗര്‍ഭധാരണം തടയാനാകും. ഇത് പത്ത് വര്‍ഷം വരെ ഗര്‍ഭപാത്രത്തില്‍ നിലനില്‍ക്കുകയും ചെയ്യും. ആവശ്യമുള്ളപ്പോള്‍ ഡോക്‌ടറുടെ സഹായത്തോടെ ഐ യു ഡി നീക്കം ചെയ്യാനാകും. ഐയുഡി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭനിരോധനത്തിനായി മറ്റൊരു വഴിയും തേടേണ്ടതില്ല. ഐയുഡി നിക്ഷേപിച്ച് ആദ്യ ദിവസങ്ങളില്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്ന് കഴിച്ചില്ലെങ്കില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചര്‍മ്മത്തില്‍ കോണ്‍ട്രാസെപ്റ്റീവ് പാച്ച് ഘടിപ്പിച്ചാല്‍, ഈസ്‌ട്രജന്‍, പ്രൊജസ്‌റ്ററോണ്‍ എന്നിവയുടെ അളവ് കുറച്ച് അണ്ഡോല്‍പാദനം തടസപ്പെടുത്തുന്നു. അതേസമയം ഗര്‍ഭനിരോധനത്തിനായി ഈ മാര്‍ഗം സ്വീകരിക്കുന്നത് 35 വയസിന് മുകളില്‍ പ്രായമുളളവരില്‍ തലവേദന, ക്ഷീണം പോലെയുള്ള ചില പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും.

35 വയസിന് മുകളില്‍ പ്രായമുള്ള സ്‌ത്രീകളില്‍ ഈ മാര്‍ഗം വളരെ ഫലപ്രദമാണ്. ദിവസവും ഈ ഗുളിക ഉപയോഗിക്കുന്നവര്‍, ഒരുദിവസം വിട്ടുപോയാല്‍, ഗര്‍ഭധാരണ സാധ്യത കൂടും. തലവേദന, ക്ഷീണം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് പ്രൊജസ്‌റ്ററോണ്‍ ഗുളിക.

ആര്‍ത്തവചക്രത്തെക്കുറിച്ചും ഗര്‍ഭധാരണസാധ്യതയില്ലാത്ത ദിവസങ്ങളെക്കുറിച്ചും കൃത്യമായ ധാരണ സ്‌ത്രീ-പുരുഷ പങ്കാളികള്‍ക്ക് ഉണ്ടായിരിക്കണം. ലൈംഗികബന്ധം ഗര്‍ഭധാരണസാധ്യതയില്ലാത്ത ദിവസങ്ങളിലേക്ക് പരിമിതപ്പെടുത്തുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ ലക്ഷണങ്ങളുണ്ടോ? അവഗണിക്കരുത് നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണ്
തണുപ്പ് കാലത്ത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ