സ്‌ത്രീയ്‌ക്കും പുരുഷനും പരസ്പരം ആകര്‍ഷണം തോന്നുന്ന 2 കാര്യങ്ങള്‍!

Web Desk |  
Published : May 26, 2017, 04:58 PM ISTUpdated : Oct 05, 2018, 04:12 AM IST
സ്‌ത്രീയ്‌ക്കും പുരുഷനും പരസ്പരം ആകര്‍ഷണം തോന്നുന്ന 2 കാര്യങ്ങള്‍!

Synopsis

ഒരാള്‍ക്ക് എതിര്‍ ലിംഗത്തില്‍പ്പെട്ട മറ്റൊരാളോട് ആകര്‍ഷണം തോന്നിക്കുന്നതില്‍ ഏറ്റവും പ്രധാനം എന്താണ്? സൗന്ദര്യം, സ്വഭാവം, സംസാരം, ലാളിത്യം അങ്ങനെ പല ഉത്തരങ്ങള്‍ ലഭിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്‌ത്രീയ്‌ക്കും പുരുഷനും പരസ്‌പരം ആകര്‍ഷണം തോന്നിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘടകങ്ങള്‍ ഇവയൊന്നുമല്ലെന്നാണ് ഫ്രണ്ടിയേഴ്‌സ് ഇന്‍ സൈക്കോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോളണ്ടിലെ റോക്ലോ സര്‍വ്വകലശാലയില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്. ഒരാളുടെ ശബ്ദവും ശരീരത്തിന്റെ വാസനയുമാണ് ഏറ്റവുമധികം ആകര്‍ഷിക്കപ്പെടുന്ന ഘടകങ്ങളെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. ശാരീരികവുമായും അവയവപരമായും ഉണ്ടാകുന്ന ലൈംഗിക ആകര്‍ഷണം ഭൗതികമായ ഒന്നു മാത്രമാണെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ ശബ്ദം, ശരീര വാസന എന്നിവ മൂലമുണ്ടാകുന്ന ആകര്‍ഷണം വളരെ ദൃഢതയേറിയതായിരിക്കും. ഇത്തരത്തില്‍ ആകര്‍ഷണമുണ്ടാകുന്നവര്‍ തമ്മില്‍ പ്രണയിക്കാനും, വിവാഹിതരാകാനും ജീവിതകാലം ഒന്നിച്ചു ജീവിക്കാനും സാധ്യത കൂടുതലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വീടിനുള്ളിൽ ചൂട് തങ്ങി നിൽക്കുന്നതും വായു സഞ്ചാരമില്ലാത്തതും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സംഗീതം മുതൽ സൗന്ദര്യം വരെ; ഇന്ത്യയെ കീഴടക്കുന്ന 'കെ-വേവ്' എന്ന അത്ഭുതം