
ചർമത്തിലും തലമുടിയിലും നഖത്തിലും എണ്ണതേയ്ക്കുന്നതിലെ ഗുണം ഏവർക്കുമറിയാം. ഇതിന്‍റെ ഗുണം ഏറെ ലഭിക്കുന്നത് തണുപ്പുകാലത്താണ്. തണുത്തുറഞ്ഞ സമയങ്ങളിലും വരണ്ടുണങ്ങുന്ന സന്ദർഭങ്ങളിലും നിങ്ങളുടെ തലമുടിയെ സംരക്ഷിച്ചുനിർത്താനുള്ള കഴിവ് എണ്ണ ലേപനങ്ങൾക്കുണ്ട്. മുടിയിലെ പോഷണം നഷ്ടപ്പെടുത്താതെ അവ സംരക്ഷിക്കുന്നു. അഞ്ച് തരം എണ്ണ ലേപനങ്ങൾ ശൈത്യകാലത്ത് നിങ്ങളുടെ തലമുടിയുടെ ഭംഗികെടാതെ സൂക്ഷിക്കും.
തലമുടിയുടെ പരിക്കുകൾ തീർക്കാൻ വെളിച്ചെണ്ണ സിദ്ധൗഷധം തന്നെയാണ്. നേരിയ തോതിൽ ചൂടാക്കിയ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയോടൊപ്പം മൂന്ന് ടേബിൾ സ്പൂൺ തേങ്ങാപാൽ ചേർത്ത മിശ്രിതം തലയുടെ ഉച്ചിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. പിന്നെ മുടിയിലാകെയും തേയ്ക്കുക. മൂന്ന് മണിക്കൂറിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് നേരിയ ചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. ഇൗർപ്പം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാൽ വെളിച്ചെണ്ണ സമ്പന്നമാണ്. ഇൗ മിശ്രിതം മുടിയെ കൂടുതൽ മൃദുവാക്കി മാറ്റുകയും ചെയ്യുന്നു.
ഒലിവ് എണ്ണ സാധാരണഗതിയിൽ പാചകത്തിന് ഉപയോഗിക്കാറില്ല. എന്നാൽ ശരീരം വരണ്ടുണങ്ങുന്നതിനെ പ്രതിരോധിക്കാൻ ഇതിന് കഴിയും. നാല് ടേബിൾ സ്പൂൺ ഒലിവ് എണ്ണക്കൊപ്പം രണ്ട് മുട്ടയുടെ മഞ്ഞക്കരുവും കൂടി ചേർത്തുള്ള മിശ്രിതം മുടിക്ക് ഫലപ്രദമാണ്. മിശ്രിതം നന്നായി തലയുടെ ഉച്ചിയിൽ തേച്ചുപിടിപ്പിക്കണം. ഒരു മണിക്കൂറിന് ശേഷം ചൂടായി വെള്ളത്തിൽ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. മുട്ടയുടെ മഞ്ഞയിലൂടെ മുടിക്ക് പ്രോട്ടീൻ ലഭിക്കാൻ വഴിയൊരുങ്ങുന്നു.
അർഗൻ ഒായിൽ വ്യാപകമായി മുടി സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. ഇതോടൊപ്പം കറ്റാർ വാഴയുടെ പൾപ്പ് കൂടി ചേർത്തുള്ള മിശ്രിതം മുടി സംരക്ഷണത്തിനുള്ള മികച്ച മാർഗമാണ്. അഞ്ച് ടേബിൾ സ്പൂൺ അർഗൻ ഒായിലും മൂന്ന് സ്പൂൺ കറ്റാർ വാഴയുടെ പൾപ്പും ചേർത്ത മിശ്രിതം മുടിയുടെ താഴെ മുതൽ മുകളിൽ വരെ തേച്ചുപിടിപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം നേരിയ ചൂടുള്ള വെള്ളത്തിൽ കടുപ്പം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
അഞ്ച് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും രണ്ട് ടേബിൾ സ്പൂൺ അവൊക്കാഡോ പഴത്തിന്റെ പൾപ്പും ഒരു ടേബിൾ സ്പൂൺ തേനും ചേർത്തുള്ള മിശ്രിതം തയാറാക്കുക. ശേഷം മുടിയിലാകെ തേച്ചുപിടിപ്പിക്കുക. ഒന്നര മണിക്കൂറിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. വെളിച്ചെണ്ണ മുടിയിഴകളെ പുഷ്ടിപ്പെടുത്തുമ്പോള് അവൊക്കോഡോയും തേനും ഇൗർപ്പം നിലനർത്താനും സഹായിക്കും.
ഒരു ഏത്തപ്പഴത്തിന്‍റെ പൾപ്പ് രണ്ട് ടേബിൾ സ്പൂൺ ഒലിവ് എണ്ണയും ഒരു സ്പുൺ തൈരും ചേർത്തുള്ള മിശ്രിതം തയാറാക്കുക. മുടിയുടെ അറ്റം വരെ പ്രയോഗിക്കുക. ഒന്നര മണിക്കൂറിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. പൊട്ടാസ്യം, ലാക്ടിക് ആസിഡ് എന്നിവയുടെ സാന്നിധ്യത്താൽ ഏത്തപ്പഴവും തൈരും മുടി വരണ്ടുണങ്ങുന്നതിനെ പ്രതിരോധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam