
സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗത്താലും ശസ്ത്രക്രിയകൾ കാരണവും പ്രായം തോന്നിക്കുന്നതിനെ നിങ്ങൾ ഭയപ്പെടുന്നോ? എങ്കിൽ ഇനി പുതിയ രീതിയിലൂടെ സഞ്ചരിക്കാം, ആ ഭയം മാറ്റാം. വീട്ടിൽ വെച്ച് സ്വന്തം നിലക്ക് ചെയ്യാവുന്ന ഏതാനും പ്രതിവിധികൾ ചർമത്തിൽ പ്രായം കടന്നുകയറുന്നതിനെ വൈകിപ്പിക്കും. അതുവഴി യുവത്വം നിലനിർത്താനും കഴിയും.
ഒലിവ് ഒായിലും തേനും ലയിപ്പിക്കുക. ഇൗ മിശ്രിതം ചർമത്തിൽ തേച്ചുപിടിപ്പിക്കുക. പത്ത് മുതൽ 15 മിനിറ്റ് വരെ സമയത്തിന് ശേഷം കഴുകി കളഞ്ഞശേഷം തുടക്കുക. ഒലിവ് ഒായിലും തേനും പോഷകസമൃദ്ധവും പ്രായമാകുന്നതിനെ പ്രതിരോധിക്കാൻ കഴിയുന്നവയുമാണ്. ഒലിവ് ഒായിൽ ചർമ സംരക്ഷണത്തിനുള്ള മികച്ച വഴിയാണ്.
ഇൗ രീതി പ്രയോഗിക്കാൻ സ്പ്രോ കുപ്പി ആവശ്യമാണ്. ആപ്പിൾ സൈഡർ വിനാഗറിൽ വെള്ളം തുല്യ അളവിൽ ചേർക്കുക. ഇൗ മിശ്രിതം സ്പ്രേ കുപ്പിയിലേക്ക് മാറ്റുക. ഇത് മുഖത്തേക്ക് സ്പ്രേ ചെയ്ത് ഉപയോഗിക്കുന്നത് മുഖകാന്തി വർധിപ്പിക്കും. ആപ്പിൾ സൈഡർ വിനാഗറിൽ ചർമത്തിൻ്റെ നിർജീവത മാറ്റാൻ സഹായിക്കുന്ന ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതുവഴി ചർമത്തിൻ്റെ തിളക്കം വർധിക്കും.
അരക്കപ്പ് തൈര് എടുത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷമോ ഉണങ്ങിയതിന് ശേഷമോ കഴുകി കളയുക. കഴുകാൻ തണുത്ത വെള്ളം ഉപയോഗിക്കുക. തൈരിലെ ലാക്ടിക് ആസിഡിൻ്റെ സാന്നിധ്യം ചർമ കോശങ്ങളെ സജീവമാക്കാൻ സഹായിക്കും.
ഉലുവ നന്നായി പൊടിച്ചത് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടുക. രാത്രി കാലങ്ങളിൽ ഇത് ആവർത്തിച്ചാൽ മികച്ച ഫലം ലഭിക്കും. ഉലുവ നിർജീവമായ ചർമ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.
വിളഞ്ഞുപഴുത്ത പപ്പായയുടെ കുഴമ്പുരൂപത്തിലാക്കി മുഖത്ത് 20 മിനിറ്റ് നേരത്തേക്കോ ഉണങ്ങുന്നത് വരെയോ തേച്ചുപിടിപ്പിക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി തുടച്ചുകളയുക. പപ്പായയിൽ ചർമത്തെ പ്രായം തോന്നിക്കുന്നതിൽ നിന്ന് തടയുന്ന രാസസംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വരണ്ട ചർമത്തെ ഇൗർപ്പമുള്ളതാക്കി നിലനിർത്താനും ഇത് സഹായിക്കുന്നു. മുഖത്തെ അമിത രോമ വളർച്ചയെയും ഇത് തടയുന്നു.
റോസ് വാട്ടറിൽ അതിൻ്റെ പകുതി ചെറുനാരങ്ങാ നീരും അത്ര തന്നെ ഗ്ലസറിനും ചേർക്കുക. ഇൗ മിശ്രിതത്തിൽ മുക്കി നനച്ചെടുത്ത കോട്ടൺ ബാൾ ഉപയോഗിച്ച് മുഖം നന്നായി തുടക്കുക. ഇത് രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ആവർത്തിക്കുക. ചർമം വരണ്ടുണങ്ങുന്നതിനെ ഇത് തടയും. ഒപ്പം ചർമത്തിൽ പ്രായം തോന്നിക്കുന്നതിനെ തടയുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam