
തൃപ്തികരമായ ഭക്ഷണത്തിന് ശേഷം, പ്രത്യേകിച്ചും ഉച്ചഭക്ഷണത്തിന് ശേഷം ഒന്ന് കിടക്കുന്നത് മിക്കവരുടെയും സഹജവാസനയാണ്. എന്നാൽ നമ്മളിൽ എത്രപേർക്കറിയും ഭക്ഷണശേഷം ഇങ്ങനെ ചെയ്യുന്നത് ഗുണമില്ലാത്ത കാര്യമാണെന്ന്. ഇത്തരത്തിൽ ഭക്ഷണത്തിന് ശേഷം ചെയ്യുന്ന പലകാര്യങ്ങളും ദഹനപ്രക്രിയയെയും അതുവഴി ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നവയാണ്. ഭക്ഷണത്തിന് ശേഷം ഉപേക്ഷിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അവ ഇവയാണ്:
പുകവലി കുടലുകളെ ബാധിക്കുകയും അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. ദഹനവേളയിൽ പുകവലിയെ തുടർന്ന് നിക്കോട്ടിൻ രക്തത്തിലെ ഒാക്സിജനെ ആഗിരണം ചെയ്യും. മലദ്വാര അർബുദത്തിനും ഭക്ഷണത്തിന് ശേഷമുള്ള പുകവലി കാരണമാകും.
ഭക്ഷണത്തിന് ശേഷമുള്ള ചായകുടിയും പരിധിവരെ ദഹപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ചായയിലെ ടാന്നിൻസ് സാന്നിധ്യമാണ് ഇതിന് കാരണം. ഇത് ശരീരത്തിന്‍റെ ഇരുമ്പ് അംശം ആഗിരണം ചെയ്യാനുള്ള ശേഷിയെ തടസപ്പെടുത്തുന്ന രാസപദാർഥമാണ്.
കുളി എപ്പോഴും ഭക്ഷണത്തിന് മുമ്പാണ് ഉത്തമം. ഭക്ഷണത്തിന് ശേഷം കുളിക്കുന്നത് ദഹനം വൈകാൻ ഇടയാക്കും. കുളിക്കുന്ന സന്ദർഭത്തിൽ വയറിന് ചുറ്റുമുള്ള രക്തം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പോവാനുള്ള പ്രവണതയുണ്ടാകും. ഇത് ദഹനപ്രക്രിയയെ പരിധിവരെ തടസപ്പെടുത്തും.
ഭക്ഷണ ശേഷമുള്ള ലഘുനിദ്ര എപ്പോഴും ആശ്വാസകരമല്ല. നിങ്ങൾ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള് ദഹനത്തിനായി ശരീരം തീവ്രശ്രമത്തിലായിരിക്കും. ഇത് ദഹനത്തെ തടസപ്പെടുത്തുക മാത്രമല്ല, ശരീര ഭാരം കൂട്ടാനും വഴിവെക്കും.
ഭക്ഷണ ഇനങ്ങളിൽ പഴങ്ങൾക്ക് പ്രധാന പങ്കുണ്ട്. ശരീരത്തിന് പോഷണം നൽകുന്നതിൽ ഇവക്ക് മുഖ്യപങ്കുമുണ്ട്. എന്നാൽ അവ കഴിക്കേണ്ട സമയവും പ്രധാനമാണ്. ഒഴിഞ്ഞ വയറിലാണ് പഴം കഴിക്കാൻ ഏറ്റവും ഉത്തമം. അതുവഴി പരമാവധി ഗുണം ശരീരത്തിന് ലഭിക്കും. പഴങ്ങളുടെ ദഹനത്തിന് ശരീരം ഉപയോഗിക്കുന്നത് വ്യത്യസ്ത എൻസൈം ആണ്. ഭക്ഷണശേഷം പഴം കഴിക്കുന്നതോടെ ഭക്ഷണത്തിലെ ഫൈബറുകളുടെ ദഹനം ശരിയായ വിധത്തിൽ നടക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam