
പട്ടാമ്പി: വെറും മുപ്പത് സെക്കന്‍ഡില്‍ മുപ്പത്തിയഞ്ച് ക്ലാപ്പിംഗ് പുഷ് അപ് ചെയ്ത് ലോക റെക്കോര്‍ഡിനുടമയായിരിക്കുകയാണ് പട്ടാമ്പി വാവന്നൂര്‍ സ്വദേശിയായ പത്തൊമ്പതുകാരന്‍ മുഹമ്മദ് സല്‍മാനുല്‍ ഫാരിസ്. യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡാണ് ഫാരിസിനെ തേടിയെത്തിയത്. മുപ്പത് സെക്കന്‍ഡിലെ മുപ്പത്തിയഞ്ച് ക്ലാപ്പ് പുഷ് അപ്പുകൾ എടുക്കുന്ന വീഡിയോ ചിത്രീകരിച്ച് മൂന്നാഴ്ച മുമ്പാണ് മുഹമ്മദ് സല്‍മാനുല്‍ ഫാരിസ് യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറത്തിലേക്ക് അപേക്ഷ നല്‍കിയത്.മേയ് 30ന് റെക്കോര്‍ഡ് സ്ഥിരീകരിച്ച് സന്ദേശമെത്തി. ഇന്നലെയാണ് ലോകറെക്കോര്‍ഡിനുടമയായെന്ന വിവരം അറിയുന്നത്. ക്ലാപ്പിങ് പുഷ് അപ്പിൽ ഗിന്നസ് റെക്കോർഡ് ആയി അപേക്ഷ നൽകിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം അപേക്ഷ തള്ളി. എട്ടാംക്ലാസ് മുതൽ ബോഡിബിൽഡിങ് മേഖലയിൽ പരിശീലനം നടത്തുന്ന ഫാരിസ് മേഴത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുകയാണ്. തൃശൂർ ഐ ബി എസ് അക്കാദമിയിൽ പേഴ്സണൽ ട്രെയിനിങ്ങിൽ ഡിപ്ലോമ ചെയ്യുന്ന സൽമാന് സിവിൽ സർവീസ് ആണ് സ്വപ്നം. മകന്റെ താല്പര്യങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി മാതാപിതാക്കളായ നാസറും ഷമീറയും ഒപ്പമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam