
ഹിന്ദോളി: കാറും മറ്റു സൗകര്യങ്ങളുമൊക്കെയുണ്ടെങ്കിലും വീട്ടിൽ ശൗചാലയം ഇല്ലാത്തവര്‍. അത്ഭുതപ്പെടാന്‍ വരട്ടെ രാജസ്ഥാനിലെ ഹിന്ദോളി നഗരവാസികളില്‍ ഏറെയും ഇങ്ങനെയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സുവാലാക, മാജാറ സമുദായത്തിൽപ്പെട്ട ഇവിടത്തെ താമസക്കാരിൽ ശുചിമുറി വീട്ടിലുള്ളത് നാമമാത്രമായവര്‍ മാത്രം. എന്നാൽ, എല്ലാ വീട്ടിലും വാഹനങ്ങളുണ്ടെന്നുള്ളതാണ് രസകരമായ വസ്തുത.
സ്വന്തമായി 15 കാറുകൾ വരെ ഉള്ളവരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശൗചാലയത്തിനായി പണംമുടക്കാൻ ഇവിടുള്ളവർക്ക് താത്പര്യമില്ലത്രേ. സർക്കാർ പണം തന്നാൽ ശൗചാലയം പണിയാമെന്നും അല്ലാത്തപക്ഷം തൽസ്ഥിതി തുടരുമെന്നുമാണ് ഇവിടുള്ളവർ പറയുന്നത്. വീടുകളിൽ ശൗചാലയം പണിയേണ്ടത് സർക്കാരിന്റെ ആവശ്യമാണെന്നാണ് ഇവിടത്തുകാരുടെ ധാരണ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam