യുവത്വം നിലനിര്‍ത്താന്‍വേണ്ടി 40 വര്‍ഷമായി അവള്‍ ചിരിക്കാറില്ല!

Web Desk |  
Published : Jul 02, 2017, 01:47 PM ISTUpdated : Oct 04, 2018, 05:39 PM IST
യുവത്വം നിലനിര്‍ത്താന്‍വേണ്ടി 40 വര്‍ഷമായി അവള്‍ ചിരിക്കാറില്ല!

Synopsis

എന്നെന്നും യുവത്വം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ? എന്നാല്‍ എന്തൊക്കെ ചെയ്‌താലും 40 വയസ് പിന്നിടുമ്പോള്‍ ചര്‍മ്മമൊക്കെ ചുളിയാന്‍ തുടങ്ങും. മദ്ധ്യവയസിലേക്ക് കടക്കുന്നതോടെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ വന്നുതുടങ്ങും. എന്നാല്‍ കാഴ്‌ചയില്‍ ചെറുപ്പം നിലനിര്‍ത്താന്‍വേണ്ടി വിചിത്രമായ മാര്‍ഗം സ്വീകരിച്ച സ്‌ത്രീയെ പരിചയപ്പെടാം. ടെസ് ക്രിസ്ത്യന്‍ എന്ന സ്‌ത്രീ, മുഖത്തെ ചെറുപ്പം നിലനിര്‍ത്താന്‍വേണ്ടി ചിരി ഒഴിവാക്കി, അതും 40 വര്‍ഷമായി. ചിരി മാത്രമല്ല, മുഖത്ത് ഒരു ഭാവവും വരുത്താതിരിക്കാന്‍ വര്‍ഷങ്ങളോളം പരിശീലിച്ച ടെസ് ക്രിസ്‌ത്യന്‍ അതില്‍ വിജയിച്ചു. അതുകൊണ്ടുതന്നെ, എന്തുതന്നെ വികാരങ്ങള്‍ മനസില്‍ത്തോന്നിയാലും ടെസിന്റെ മുഖത്ത് അതൊന്നും വരില്ല. സുഹൃത്തുക്കള്‍ക്കിടയില്‍ മോണാ ലിസ എന്നറിയപ്പെടുന്ന ടെസ് പത്ത് വയസുള്ളപ്പോള്‍ മുതലാണ് ചിരിക്കാതിരിക്കാന്‍ തുടങ്ങിയത്. അന്നുമുതല്‍ ഇന്നുവരെ ചിരിച്ചിട്ടില്ല. അതിന് പിന്നിലെ കാരണവും ടെസ് തന്നെ പറയുന്നു. ചിരിക്കുകയോ, കരയുകയോ ചെയ്യുമ്പോള്‍ മുഖത്തെ പേശികള്‍ കൂടുതല്‍ ആയാസപ്പെടുന്നു. ഇങ്ങനെ വര്‍ഷങ്ങളോളം പേശികള്‍ക്കുണ്ടാകുന്ന ആയാസമാണ് മുഖത്ത് ചുളിവുകള്‍ വീഴാന്‍ കാരണമെന്ന് കോസ്‌മെറ്റിക് രംഗത്തെ വിദഗ്ദ്ധര്‍ തന്നെ പറഞ്ഞിട്ടുള്ളതായി ടെസ് പറയുന്നു. ഏതായാലും കാഴ്‌ചയില്‍ ചെറുപ്പം നിലനിര്‍ത്താന്‍ ടെസ് സ്വീകരിച്ചത്, കടുപ്പമായിപ്പോയെന്ന അഭിപ്രായമാണ് അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ളത്. എന്നാല്‍ ഒരു ലക്ഷ്യത്തിനായി എന്തും സഹിക്കാനുള്ള ടെസിന്റെ മനസ്ഥിതി അപാരമാണെന്ന് ഇവരെ അനുകൂലിക്കുന്നവര്‍ പറയുന്നു. ടെസിന്റെ വഴി പിന്തുടരാന്‍ ശ്രമിക്കുന്നവരും കുറവല്ലെന്ന് ഇവരുടെ സോഷ്യല്‍മീഡിയ സുഹൃത്തുക്കളുടെ പ്രതികരണം കണ്ടാല്‍ മനസിലാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!