ജലദോഷത്തെ നിസ്സാരമാക്കി; യുവതിക്ക് നഷ്ടമായത് കയ്യും കാലുകളും

By Web DeskFirst Published Mar 24, 2018, 11:22 AM IST
Highlights

യുവതിയുടെ നില അതീവ ഗുരുതരമായിരുന്നു

ജലദോഷത്തെ നാം പലപ്പോഴും നിസ്സാരമായാണ് കാണാറുള്ളത്. എന്നാല്‍ ജലദോഷം മൂലം അമേരിക്കയിലെ ഒരു യുവതിക്ക് രണ്ട് കൈയും കാലും നഷ്ടമായിരിക്കുകയാണ്. ഉത്താ സ്വദേശിനിയും ഡെന്റല്‍ ടെക്‌നീഷ്യനുമായ ടിഫാനിക്കാണ് ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ടിഫാനി കാമുന്‍ മോയിന്‍ ഫാനോഹെമയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

 20 വയസ്സുള്ളപ്പോള്‍ ടിഫാനിക്ക് ആര്‍ത്രൈറ്റിസ് പിടിപ്പെട്ടിരുന്നു. അത് പരിഹരിക്കാന്‍ ഇമ്മ്യൂണോസപ്രസ്സെന്റ് മരുന്ന് ദീര്‍ഘകാലം ടിഫാനി കഴിച്ചിരുന്നു. ഇതിനാല്‍ ഇടയ്ക്കിടെ ടിഫാനിക്ക് ജലദോഷം പിടിപ്പെട്ടിരുന്നു. എന്നാല്‍ ജലദോഷം വന്നപ്പോഴൊന്നും യുവതി അത്ര കാര്യമാക്കിയിരുന്നില്ല. കഴിഞ്ഞ ജനുവരിയില്‍ ജലദോഷം വരികയും രാത്രിയില്‍ ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ടിഫാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഡോക്ടറുടെ വിദഗ്ധ പരിശോധനയില്‍ ബാക്ടീരിയല്‍ ന്യൂമോണിയ സ്ഥിരീകരിച്ചു. ടിഫാനിയുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം നിലച്ച നിലയിലായിരുന്നു യുവതി.

കൈകാലുകളുടെ രക്തയോട്ടം കുറഞ്ഞതോടെ ഇവ രണ്ടും നീക്കം ചെയ്യേണ്ടി വന്നു. കൈയും കാലും നഷ്മായത് ടിഫാനിയെ വല്ലാതെ തളര്‍ത്തി.

 ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ച് വരിയാണ് ടിഫാനി. കൈയും കാലുമില്ലാതെയുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള പരിശീലനത്തിലാണ് യുവതി. ഇതിനായി ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്.
 തനിക്കൊപ്പം നിന്ന മോയിലിനെ വിവാഹം ചെയ്യണമെന്നാണ് ടിഫാനിയുടെ ഇപ്പോഴത്തെ ആഗ്രഹം. ടിഫാനിക്കൊപ്പം എന്നും താനുണ്ടാകുമെന്ന് മോയിലും ഉറപ്പ് നല്‍കി. ദത്തെടുത്തും ഇരുവര്‍ക്കും ഉണ്ടായതും ആദ്യബന്ധത്തിലെയുള്‍പ്പെടെ ആറു കുട്ടികളുടെ അമ്മയുമാണ് ടിഫാനി. 


 

click me!