വിമാനത്തില്‍ ഉറങ്ങാന്‍ ചില വഴികളുണ്ട്!

Web Desk |  
Published : Jan 03, 2017, 12:51 PM ISTUpdated : Oct 05, 2018, 12:21 AM IST
വിമാനത്തില്‍ ഉറങ്ങാന്‍ ചില വഴികളുണ്ട്!

Synopsis

ചില വിമാനയാത്രകള്‍ പകുതി ദിവസത്തോളം എടുക്കും. മണിക്കൂറുകള്‍ നീളുന്ന വിമാനയാത്രയില്‍ ഉറങ്ങാന്‍ കഴിയാറില്ലെന്ന പരാതി പലരും പറയാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിമാനത്തില്‍ സുഖകരമായി ഉറങ്ങാന്‍ കഴിയും. അത്തരത്തിലുള്ള 9 കാര്യങ്ങളാണ് പറഞ്ഞുതരുന്നത്...

1, വിന്‍ഡോ സീറ്റ് റിസര്‍വ്വ് ചെയ്യുക-

വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ വിന്‍ഡോ സീറ്റ് തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാകാതെ പെട്ടെന്ന് ഉറങ്ങാന്‍ ഇത് സഹായകരമാണ്. 

2, പതിവ് ശീലങ്ങള്‍ മറക്കണ്ട- 

രാത്രിയിലുള്ള വിമാനമാണെങ്കില്‍, പതിവുപോലെ വീട്ടില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യുക. പാല്‍ കുടിക്കുക, പല്ലു തേക്കുക, മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഓഫാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുക. അതിനുശേഷം ഉറങ്ങാന്‍ ശ്രമിക്കുക. 

3, ഭക്ഷണം ശ്രദ്ധിക്കുക-
 
വിമാനയാത്രയ്‌ക്ക് മുന്നോടിയായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പാല്‍, നട്ട്സ്, മുട്ട എന്നിവയും പഴങ്ങളും കഴിക്കുന്നത് ഉറങ്ങാന്‍ ഏറെ സഹായിക്കും. 

4, നല്ല മൂഡ് വേണം-

മനസില്‍ സമ്മര്‍ദ്ദവും വിഷമവും ഉണ്ടെങ്കില്‍ വിമാനയാത്രയ്‌ക്ക് മുമ്പ് അതൊക്കെ മാറ്റിവെയ്‌ക്കാന്‍ ശ്രമിക്കുക. നല്ല പ്രസന്നവും ശാന്തവുമായ മനസോടെ വേണം യാത്രയ്‌ക്കായി വിമാനത്തില്‍ കയറേണ്ടത്. 

5,  വിമാനത്തിലെ മദ്യപാനം വേണ്ട-

വിമാനത്തില്‍നിന്ന് ലഭിക്കുന്ന മദ്യവും മറ്റു ശീതളപാനീയങ്ങളും ഒഴിവാക്കുക. ഇത് കുടിച്ചാല്‍, തുടക്കത്തില്‍ ഉറക്കം വരുമെങ്കിലും പിന്നീട് അത് നഷ്‌ടമാകും.

6, തലയിണയും പുതപ്പും കരുതുക-

യാത്രയ്‌ക്കായി പുറപ്പെടുമ്പോള്‍ തലയിണയും പുതപ്പും കരുതാന്‍ മറക്കരുത്. വിമാനത്തിനുള്ളില്‍ ഇവ രണ്ടും ഉണ്ടെങ്കില്‍ സുഖകരമായി ഉറങ്ങാന്‍ കഴിയാറുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. 

7, കണ്ണ് മൂടുക-

ചിലര്‍ക്ക് വെളിച്ചം കാരണം ഉറങ്ങാന്‍ സാധിക്കാറില്ല. വിമാനത്തിനുള്ളില്‍ ലൈറ്റുകള്‍ ഉള്ളതിനാല്‍ ചിലര്‍ക്ക് ഉറങ്ങാനാകില്ല. ഇത്തരക്കാര്‍ കൂളിംഗ് ഗ്ലാസോ, തുണിയോ മറ്റോ ഉപയോഗിച്ച് കണ്ണ് മൂടിയാല്‍ നന്നായി ഉറങ്ങാനാകും.  

8, വായന-

ഉറക്കം വരാതെ ബോറടിക്കുന്നുണ്ടെങ്കില്‍ ഏറ്റവും ഇഷ്ടപ്പെട്ട പുസ്‌തകം എടുത്ത് വായിച്ചാല്‍ ഉറങ്ങാനാകും. അതുകൊണ്ടുതന്നെ വിമാനയാത്രയ്‌ക്ക് മുമ്പ് അത്തരം പുസ്‌തകങ്ങള്‍ കൈയില്‍ കരുതുന്നത് നല്ലതാണ്. 

9, വെള്ളംകുടി-

വിമാനയാത്രയ്‌ക്ക് പുറപ്പെടുമ്പോള്‍ കുറഞ്ഞത് ഒരു കുപ്പി വെള്ളമെങ്കിലും കൈയില്‍ കരുതണം. ഇടയ്‌ക്കിടെ വെള്ളം കുടിക്കുന്നത്, ഉറങ്ങാന്‍ സഹായിക്കുന്ന കാര്യമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!