
കൂർക്കംവലിയോടെയുള്ള ഉറക്കം ഉറങ്ങുന്നവർക്ക് മാത്രമല്ല, അടുത്തുള്ളവരുടെ കൂടെ ഉറക്കംകെടുത്തുന്നതാണ്. കൂർക്കംവലി നിയന്ത്രണ വിധേയമാക്കാൻ പല പ്രായോഗിക മാർഗങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. മിന്‍റ് ഫ്ലേവറിലുള്ള തൊണ്ടയിൽ ഉപയോഗിക്കാവുന്ന സ്പ്രേ, ഉറങ്ങുമ്പോള്‍ ധരിക്കുന്ന മുഖാവരണം എന്നിവയെല്ലാം പോംവഴികളാണ്. വിദഗ്ദർ നിർദേശിക്കുന്ന ഏതാനും പോംവഴികള്‍ ഇതാ:
ഉറങ്ങുന്ന സന്ദർഭത്തിൽ നാവിന് സുസ്ഥിരമാക്കി നിർത്തുന്ന ഉപകരണം, മൂക്ക് ഉൾപ്പെടെയുള്ള ശ്വസനനാളി ശുദ്ധിയാക്കുന്ന ഉപകരണം, കൂർക്കംവലി നിയന്ത്രിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവ ഇൗ പ്രശ്നം നേരിടുന്ന സുഹൃത്തുക്കൾക്കായി നിർദേശിക്കാം. കൂർക്കംവലി ശരീരത്തെ ബുദ്ധിമുട്ടാക്കുക മാത്രമല്ല, മറ്റുള്ളവർക്ക് അസൗകര്യം കൂടി സൃഷ്ടിക്കുന്ന ശീലമാണ്.
സുഖനിദ്രക്ക് സ്ഥലവും പ്രധാനഘടകമാണ്. മികച്ച ശയ്യോപകരണങ്ങൾ ഉറക്കം ആനന്ദദായകമാക്കും. നട്ടെല്ലിന് താങ്ങായുള്ള സുഖനിദ്രയാണ് ഇതുവഴി ലഭിക്കുക. മികച്ച ശയ്യോപകരണങ്ങൾ ഉറക്കത്തിനിടെയുള്ള തിരിയലും മറിയലും ഒരു പരിധിവരെ ഒഴിവാക്കും.
ജൈവ ചണനാരുകൾ, കർപ്പൂരവള്ളി, ഇഞ്ചിപ്പുല്ല്, യൂക്കാലിപ്റ്റസ്, ജമന്തി തുടങ്ങിയ സുഗന്ധമുള്ള ഒൗഷധ സസ്യങ്ങളുടെ ഇലകളും മറ്റും ഉപയോഗിച്ച് തയാറാക്കുന്ന ഒൗഷധ തലയിണകൾ മികച്ച ഉറക്കം നൽകാൻ സഹായകമാണ്.
മിന്‍റ് ഫ്ലേവറിലുള്ള സ്പ്രേ ഉപയോഗിക്കുന്നത് വഴി കൂർക്കംവലിക്ക് കാരണമാകുന്ന ലഘുകോശങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നു.
വെളിച്ചം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഉറക്കം ലഭിക്കാതിരിക്കുന്നവർക്ക് ഇത്തരം ആവരണം ഫലപ്രദമാണ്. കൂടുതൽ യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ ഫല്രപ്രദമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam