മുട്ടുവേദന മാറ്റാന്‍ ചില ഒറ്റമൂലികള്‍

By Web TeamFirst Published Sep 24, 2018, 2:33 PM IST
Highlights

പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. ശരീരത്തിന്‍റെ എത്ര വലിയ ഭാരവും നമ്മുക്ക് താങ്ങാനാവുന്നത് കാല്‍മുട്ടുകളിലാണ്. മുട്ടുകള്‍ക്ക് വരുന്ന വേദന സഹിക്കാന്‍ കഴിയാത്തതാണ്. മുട്ടുവേദനക്കുള്ള കാരണങ്ങള്‍ പല വിധത്തിലാണ്.  മുട്ടുമടക്കാനോ നിവര്‍ത്താനോ കഴിയാതിരിക്കുക, നടക്കാന്‍ പറ്റാത്ത അവസ്ഥ വരുക, അങ്ങനെ പല വിധത്തിലാണ് മുട്ടുവേദന വരുന്നത്. മുട്ടില്‍ ഏല്‍ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം, ആര്‍ത്രൈറ്റിസ്, അണുബാധ എന്നിവയെല്ലാം മുട്ടുവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ചിലതാണ്.

 

പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. ശരീരത്തിന്‍റെ എത്ര വലിയ ഭാരവും നമ്മുക്ക് താങ്ങാനാവുന്നത് കാല്‍മുട്ടുകളിലാണ്. മുട്ടുകള്‍ക്ക് വരുന്ന വേദന സഹിക്കാന്‍ കഴിയാത്തതാണ്. മുട്ടുവേദനക്കുള്ള കാരണങ്ങള്‍ പല വിധത്തിലാണ്. മുട്ടുമടക്കാനോ നിവര്‍ത്താനോ കഴിയാതിരിക്കുക, നടക്കാന്‍ പറ്റാത്ത അവസ്ഥ വരുക അങ്ങനെ പല വിധത്തിലാണ് മുട്ടുവേദന വരുന്നത്. മുട്ടില്‍ ഏല്‍ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം, ആര്‍ത്രൈറ്റിസ്, അണുബാധ എന്നിവയെല്ലാം മുട്ടുവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ചിലതാണ്. മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതമാണ് പ്രായമായവരിലെ മുട്ടുവേദനയുടെ പ്രധാന കാരണം എന്നും പറയുന്നു.

മുട്ടുവേദന പലരിലും പല വിധത്തിലാണ് വരുന്നത്. മുട്ടുവേദനയ്ക്കുളള ചില ഒറ്റമൂലികള്‍ നോക്കാം. 

ഇഞ്ചി

മുട്ടുവേദനയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഇഞ്ചി.  ഇഞ്ചി കൊണ്ടുളള ഭക്ഷണം കൂടുതലായി കഴിക്കുന്നത് മുട്ടുവേദനയെ അകറ്റും. ഇഞ്ചി ചായ ദിവസവും കുടിക്കുന്നത് നല്ലതാണ്. ഇത് മുട്ടുവേദനക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു. 

കടുകെണ്ണ

മുട്ടുവേദനക്കുള്ള നല്ലൊരു പരിഹാരമാണ് കടുകെണ്ണ. മുട്ടുവേദന ഉള്ളപ്പോള്‍ കടുകെണ്ണ ഇട്ട് നല്ലതു പോലെ ഉഴിഞ്ഞ് ചൂടുവെള്ളം പിടിച്ചാല്‍ മതി. ഇത് മുട്ടുവേദന മാറാന്‍ സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ മുട്ടില്‍ വെക്കുന്നത് മുട്ടുവേദന ഇല്ലാതാക്കും. ചെറുനാരങ്ങ  ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇത് കട്ടിയില്ലാത്ത ഒരു കോട്ടന്‍ തുണിയില്‍ പൊതിയുക. ഇനി എള്ളെണ്ണ ചെറുതായി ചൂടാക്കുക. ചെറുനാരങ്ങ പൊതിഞ്ഞു വച്ച തുണി ചൂടാക്കിയ എള്ളെണ്ണയില്‍ മുക്കുക. ഇത് മുട്ടുവേദയുള്ളിടത്തു വച്ചു കെട്ടുക. 10-15 മിനിറ്റ് ഇങ്ങനെ വെക്കുക. ഇത് മുട്ടുവേദന  മാറാന്‍ സഹായിക്കും. 

കാല്‍സ്യം

എല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല് കാല്‍സ്യം അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുക.  പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് മുട്ടിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും

മഞ്ഞള്‍

മഞ്ഞള്‍ മുട്ടുവേദനക്കുളള മറ്റൊരു പരിഹാരമാണ്. മഞ്ഞള്‍ അല്‍പം കടുകെണ്ണയില്‍ ചേര്‍ത്ത് മുട്ടില്‍ തേച്ച് പിടിപ്പിക്കാം.  മുട്ടുവേദന പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് മഞ്ഞള്‍. മഞ്ഞള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.  

click me!