
സെക്‌സ് ടോയ്‌സ് വില്‍പനയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെ പട്ടിക പുറത്തുവന്നു. പ്രമുഖ സെക്‌സ് ടോയ്സ് ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ദാറ്റ്‌സ് പേഴ്‌സണല്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇതനുസരിച്ച് മഹാരാഷ്‌ട്രയും മുംബൈയുമാണ് യഥാക്രമം സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും പട്ടികയില്‍ ഒന്നാമതുള്ളത്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ കര്‍ണാടക രണ്ടാമതും ബംഗാള്‍ മൂന്നാമതും തമിഴ്‌നാട് നാലാമതും ആന്ധ്രാപ്രദേശ് അഞ്ചാം സ്ഥാനത്തുമാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍. നവരാത്രി സീസണില്‍ ഗുജറാത്ത് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ഇനി മെട്രോ നഗരങ്ങളുടെ പട്ടിക നോക്കിയാല്‍, മുംബൈയ്‌ക്ക് പിന്നിലായി ദില്ലി, ബംഗളുരു, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് ആദ്യ അഞ്ചിലുള്ളത്. ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ് എന്നീ നഗരങ്ങളാണ് ആറു മുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങളിലുള്ളത്. ഈ പട്ടികയില്‍ ദില്ലിയെ നഗരമായാണ് പരിഗണിച്ചിരിക്കുന്നത്. ദില്ലിയിലെ സമീപത്തെ വ്യവസായ ഹബുകളായ നോയിഡ, ഗുര്‍ഗാവണ്‍ എന്നിവയെ പ്രത്യേകം നഗരങ്ങളായാണ് പരിഗണിച്ചത്. അല്ലായിരുന്നുവെങ്കില്‍ മുംബൈയെ മറികടന്ന് ഒന്നാമതെത്താന്‍ ദില്ലിക്ക് സാധിക്കുമായിരുന്നു.
ടയര്‍-2 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് കൊച്ചി ഇടംപിടിച്ചിട്ടുണ്ട്. ആറാം സ്ഥാനമാണ് കൊച്ചിക്ക് ഉള്ളത്. നോയിഡ, ലക്‌നൗ എന്നീ നഗരങ്ങളാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. ജയ്‌പൂര്‍, ഗുര്‍ഗാവണ്‍, ചണ്ഡിഗഢ് എന്നീ നഗരങ്ങളാണ് ആദ്യ അഞ്ചിലുള്ളത്. ഇത്തരം നഗരങ്ങളില്‍ സെക്‌സ് ടോയ്‌സ് വില്‍പന കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 25 ശതമാനത്തിലേറെയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും ദാറ്റ്‌സ് പേഴ്‌സണല്‍ പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam