പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കായി ടാറ്റു

Web Desk |  
Published : May 04, 2018, 10:56 AM ISTUpdated : Jun 08, 2018, 05:52 PM IST
പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കായി ടാറ്റു

Synopsis

പ്രിയപ്പെട്ടവരുടെ ഓര്‍മ്മയെ സ്വന്തം ശരീരത്തില്‍ കൊണ്ടുനടക്കാം

പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. മരം നടുന്നതും പ്രതിമകളുണ്ടാക്കുന്നതുമൊക്കെ പഴങ്കഥയാണ്. എന്നാല്‍ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയെ സ്വന്തം ശരീരത്തില്‍ കൊണ്ടുനടക്കാനുള്ള വിദ്യയാണ് സ്വിസ് കമ്പനിയായ സ്കിന്‍ 46 കണ്ടെത്തിയിരിക്കുന്നത്.

പ്രിയപ്പെട്ടവര്‍ അത് ആരുമാകട്ടെ, മനുഷ്യനോ, മൃഗമോ പക്ഷിയോ എന്നത് പ്രശ്നമല്ല. മനുഷ്യന്റേതാണെങ്കിൽ ഒരു പിടി തലമുടി.മൃഗത്തിന്റെതാണെങ്കിൽ രോമം, പക്ഷിയുടെ തൂവല്‍.ഇവിടെ നിന്നാണ് കഥ തുടങ്ങുക. മുടിയെ മഷിയാക്കുന്ന വിദ്യയാണ് സ്വിസ് കമ്പനിയായ സ്കിൻ 46 കണ്ടെത്തിയിരിക്കുന്നത്.

ശേഖരിക്കുന്ന മുടിയിൽ നിന്ന് ശാസ്ത്രീയമായി കാർബണ്‍ വേർതിരിച്ചെടുത്ത് ടാറ്റൂ മഷിയുമായി ചേർക്കുന്നതാണ് രീതി. തുടർന്ന് സൂചി കൊണ്ട് ഈ മഷിയുപയോഗിച്ച് ടാറ്റു ചെയ്യും. സ്ഥിരമായി നിലനിൽക്കുന്നതാണ് ഈ മഷി. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യം അവർ ഈ ലോകത്ത് നിന്ന് ഇല്ലാതായാലും കൂടെയുണ്ടാകും.

ശാസ്ത്രീയമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇത്തരത്തിൽ തലമുടിയില്‍ മഷിയുണ്ടാക്കി ടാറ്റൂ പതിക്കുന്നതെന്ന് നിർമ്മാതാക്കളും അവകാശപ്പെടുന്നു.  പ്രിയപ്പെട്ടവരെ ഓർക്കാൻ ഒന്നും ആവശ്യമില്ലെങ്കിലും അവരുടെ സാന്നിധ്യം ജീവിതത്തിൽ ഉടനീളം വേണമെന്നുള്ളവർക്ക് ഈ ടാറ്റു ഒന്ന് പരീക്ഷിക്കാവുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിന്റെ തിളക്കത്തിന് വീട്ടിൽ തന്നെ ചെയ്യാം ഈ 4 ഫേഷ്യലുകൾ