ദിവസവും ഒരു ​ഗ്ലാസ് മഞ്ഞൾ ചായ ശീലമാക്കൂ

By Web TeamFirst Published Dec 29, 2018, 12:15 PM IST
Highlights

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മഞ്ഞൾ ചായ. മഞ്ഞളിൽ പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അലർജി തുമ്മൽ, ചുമ എന്നിവയ്ക്ക് ഏറ്റവും നല്ലതാണ് മഞ്ഞൾ ചായ. 

മഞ്ഞൾ ഇല്ലാത്ത വീട് ഉണ്ടാകില്ല. കറികൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ മഞ്ഞൾ. മഞ്ഞൾ ഇനി കറികൾക്ക് മാത്രമല്ല, ചായ ആയും കുടിക്കാം. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മഞ്ഞൾ ചായ. ഭക്ഷണത്തിന് നിറവും രുചിയും നൽകുന്നു എന്നതിലുപരി മികച്ച ഔഷധം കൂടിയാണ് മഞ്ഞൾ. മഞ്ഞളിൽ പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 

അലർജി തുമ്മൽ, ചുമ എന്നിവയ്ക്ക് ഏറ്റവും നല്ലതാണ് മഞ്ഞൾ ചായ. അൽപ്പം മഞ്ഞളും ഇഞ്ചിയും വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചശേഷം ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം. ഇഞ്ചിക്ക് പകരം പുതിനയോ, പട്ടയോ ഉപയോഗിക്കാം. മധുരം വേണമെന്നുള്ളവർക്ക് അൽപ്പം തേൻ ചേർത്തും മഞ്ഞൾ ചായ കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മഞ്ഞൾ ചായ സഹായിക്കും.  മഞ്ഞളിലെ ‘കുർകുമിൻ’ എന്ന വസ്തുവാണ് കൊഴുപ്പിനെ അലിയിച്ചു കളയാൻ സഹായിക്കുന്നത്. മഞ്ഞൾ ചായ കുടിച്ചാൽ അകറ്റാവുന്ന അസുഖങ്ങൾ ഇവയൊക്കെ...

ശരീരഭാരം കുറയ്ക്കും...

മഞ്ഞൾ ചായ ദിവസവും ഒരു ​ഗ്ലാസ് കുടിച്ചാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. കുടവയർ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ ചായ. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.  ധാരാളം പോളിഫിനോകളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്.

കരൾ രോ​ഗങ്ങൾ അകറ്റും...

 കരൾ സംബന്ധമായ രോ​ഗങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ ചായ. ഫാറ്റി ലിവർ രോ​ഗമുള്ളവർ ദിവസവും ഒരു കപ്പ് മഞ്ഞൾ ചായ കുടിക്കുന്നത് കരളിനെ കൊഴുപ്പ് അകറ്റാൻ സഹായിക്കും. 

ക്യാൻസർ തടയും...

 ക്യാൻസർ വരാതിരിക്കാൻ വളരെ നല്ലതാണ് മഞ്ഞൾ ചായ. ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. 

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും...

 ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ മഞ്ഞൾ ചായ സഹായിക്കും. മലബന്ധം, ​ഗ്യാസ് ട്രബിൾ പോലുള്ള അസുഖങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് മഞ്ഞൾ ചായ. മഞ്ഞൾ ചായ അൽപം പുതിനയില ചേർത്തോ അല്ലെങ്കിൽ തുളസിയില ചേർത്തോ കുടിക്കുന്നതാണ് ആരോ​ഗ്യത്തിന് ഏറെ നല്ലത്. 

രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കും...

പ്രമേഹരോ​ഗികൾ ദിവസവും ഒരു ​ഗ്ലാസ് മഞ്ഞൾ ചായ കുടിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണം ചെയ്യും. പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ​ഹോർമോൺ ആണ് ഇൻസുലിൻ. ശരീരം നിർമിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. 

click me!