
രണ്ട് കാമുകന്മാരുണ്ടായിരുന്നു അമേരിക്കക്കാരിയായ പെണ്‍കുട്ടിക്ക്. അവള്‍ അവരുടെ വിശ്വസ്തത പരീക്ഷിക്കാന്‍ ചെയ്ത നമ്പറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോ. കാലിഫോർണയിലാണ് സംഭവം. യുവതി തന്‍റെ കാമുകന്മാരുടെ വിശ്വാസ്യത പരീക്ഷിക്കാൻ ഒരു നടിയെ വേഷം കെട്ടിച്ച് കാമുകന്മാരെ വശീകരിക്കാൻ അയക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ആദ്യകാമുകനായ സ്റ്റീവ് ആദ്യ ദർശനത്തിൽ തന്നെ നടിയുടെ വലയിൽ വീണിരുന്നു. എന്നാൽ രണ്ടാമത്തെ കാമുകൻ അവസാന നിമിഷം വരെ മനസ് പതറാതെ പിടിച്ച് നിൽക്കുകയും ചെയ്തിരുന്നു. നടി തന്റെ പക്കലുള്ള ഒളിക്യാമറയിൽ ഈ കാമുകന്മാരുടെ ചെയ്തികളെല്ലാം പകർത്തുകയും ചെയ്തിരുന്നു. ഇതിലെ ദൃശ്യങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിരിക്കുന്നത്.
യൂട്യൂബ് ചാനലായ ടു കാച്ച് എ ചീറ്ററിന്റെ സഹായത്തോടെയാണ് യുവതി തന്റെ കാമുകന്മാരെ പരീക്ഷിച്ചിരിക്കുന്നത്. എന്നാൽ ഈ കാമുകന്മാർക്ക് പരസ്പരം അറിയുകയുമില്ല. തനിക്ക് കാമുകന്മാരെ പരീക്ഷിക്കേണ്ടിയിരുന്നുവെന്നും അതിന് വേണ്ടിയാണ് ഒരു നടിയെ നിയോഗിച്ച് ഇവരുടെ മനസ് ഇളക്കാൻ ശ്രമിച്ചതെന്നും പേര് വെളിപ്പെടുത്താത്ത കാലിഫോർണിയൻ യുവതി വിശദീകരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam