
ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. അതിന്‍റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തിൽ കാണും. ഉറക്കം നഷ്ടപ്പെട്ടാല്‍ പല രോഗങ്ങള്‍ വരാം. ഒറ്റ രാത്രി ഉറങ്ങാതിരുന്നാല്‍ അത് ഗ്ലൂക്കോസ് ഉല്‍പ്പാദിപ്പിക്കാനുളള കരളിന്‍റെ കഴിവിനെ ബാധിക്കുകയും ടൈപ്പ് 2 പ്രമേഹത്തിന് വഴിവെക്കുകയും ചെയ്യുമെന്ന് പുതിയ പഠനം. ജപ്പാനിലെ ടോഹോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഉറങ്ങുന്ന സമയമാണ് കരള് ഗ്ലൂകോസ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. കരളിന്‍റെ പ്രവര്‍ത്തനത്തെയും ഉറക്കക്കുറവ് ബാധിക്കും. ടൈപ്പ് 2 പ്രമേഹം വരാനുളള സാധ്യതയും കൂട്ടും. രാത്രികളില്‍ ഉറക്കം കുറയുന്നത് വൃക്കകളെയും ബാധിക്കുമെന്നും പഠനം പറയുന്നു. ഉറക്കം കുറഞ്ഞാല്‍ മാനസിക പ്രശ്നങ്ങളും വരാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam