കാറിലെ പിന്‍സീറ്റിലും ഡ്രൈവറുമായും സെക്‌സ് പാടില്ലെന്ന് യൂബര്‍!

By Web DeskFirst Published Dec 11, 2016, 4:38 AM IST
Highlights

പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലറാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. കാറിലെ പിന്‍സീറ്റിലും ഡ്രൈവറുമായും സെക്‌സ് പാടില്ലെന്ന് ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുന്ന നിര്‍ദ്ദേശമാണ് സര്‍ക്കുലര്‍ ചര്‍ച്ചയാകാന്‍ കാരണം. ഇത് ഉള്‍പ്പടെ നിരവധി നിര്‍ദ്ദേശങ്ങള്‍ യൂബര്‍ പുതിയ സര്‍ക്കുലറിലൂടെ വ്യക്തമാക്കുന്നുണ്ട്. യാത്രക്കാര്‍ തോക്ക് കൈവശം കൊണ്ടുവരരുത്. കാറിനുള്ളില്‍ അപമര്യാദയായി പെരുമാറാനും വഴക്ക് ഉണ്ടാക്കാനും പാടില്ല. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ നിര്‍ദ്ദേശം, സെക്‌സ് സംബന്ധിച്ചുള്ളതാണ്. യൂബര്‍ ടാക്‌സി കാറിന്റെ പിന്‍സീറ്റില്‍വെച്ച് സെക്‌സ് പാടില്ല എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. യൂബര്‍ ടാക്‌സി യാത്രക്കാര്‍, ഡ്രൈവറുമായും സെക്‌സ് പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്തിടെ ദില്ലിയിലും ബംഗളുരുവിലും മുംബൈയിലുമൊക്കെ യൂബര്‍ ടാക്‌സിയിലെ പീഡനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടയില്‍, വിദേശരാജ്യങ്ങളില്‍ ഉള്‍പ്പടെ യൂബര്‍ കാറിനുള്ളില്‍ കമിതാക്കള്‍ സെക്‌സില്‍ ഏര്‍പ്പെട്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ യൂബര്‍ പുറത്തിറക്കിയിരിക്കുന്നത്.

യൂബറിന്‍റെ സര്‍ക്കുലര്‍ വായിക്കാം.

click me!