ലോകത്തിലെ ഏറ്റവും അനാരോഗ്യമുള്ള രാജ്യം!

Web Desk |  
Published : Sep 27, 2017, 04:47 PM ISTUpdated : Oct 05, 2018, 03:37 AM IST
ലോകത്തിലെ ഏറ്റവും അനാരോഗ്യമുള്ള രാജ്യം!

Synopsis

ആരോഗ്യപരിപാലനത്തിന് ഓരോ രാജ്യത്തെയും സര്‍ക്കാരുകള്‍ ഏറെ പ്രാമുഖ്യം നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും അനാരോഗ്യമുള്ള രാജ്യങ്ങളുടെ പട്ടിക പുരത്തുവന്നിരിക്കുന്നു. മദ്യപാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം ചെക്ക് റിപ്പബ്ലിക്ക് ആണ്. ഈ ഒന്നാം സ്ഥാനം ചെക്ക് റിപ്പബ്ലിക്കിനെ ഏറ്റവും മോശം ആരോഗ്യമുള്ള രാജ്യമാക്കിയും മാറ്റുന്നു. ഒരു ചെക്ക് റിപ്പബ്ലിക് പൗരന്‍ പ്രതിവര്‍ഷം 13.7 ലിറ്റര്‍ മദ്യമാണ് അകത്താക്കുന്നത്. അതുകൊണ്ടുതന്നെ മദ്യപാനംകൊണ്ടുള്ള ദൂഷ്യവശങ്ങള്‍ ഏറെ അനുഭവിക്കുന്നതും ചെക്ക് റിപ്പബ്ലിക്കന്‍ ജനതയാണ്. ലോകത്തില്‍ അനാരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശം സ്ഥാനത്തുള്ള രാജ്യങ്ങളുടെ പട്ടിക എടുത്തപ്പോഴാണ്, മദ്യപാനത്തില്‍ ഒന്നാമതുള്ള രാജ്യത്തെ കണ്ടെത്തിയത്. മദ്യപാനം, പുകവലി, പൊണ്ണത്തടി എന്നിവ അടിസ്ഥാനമാക്കിയാണ് ഏറ്റവും മോശം ആരോഗ്യമുള്ള രാജ്യത്തെ കണ്ടെത്തിയത്. 179 രാജ്യങ്ങളുടെ പട്ടികയില്‍ ചെക്ക് റിപ്പബ്ലിക്ക് ആണ് ഒന്നാമത്. അനാരോഗ്യത്തിന്റെ കാര്യത്തില്‍ ബ്രിട്ടന് 19മത്തെ സ്ഥാനവും മദ്യപാനത്തിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനവുമാണ്. അനാരോഗ്യത്തിന്റെ കാര്യത്തില്‍ റഷ്യ രണ്ടാമതും സ്ലോവേനിയ, ബെലാറസ്, സ്ലോവാക്യ, ഹങ്കറി എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ലിത്വാനിയയ്ക്കൊപ്പം പത്താം സ്ഥാനത്താണ് അമേരിക്ക. പൊണ്ണത്തടിയുടെ കാര്യത്തില്‍ സാമോവ, ഫിലി തുടങ്ങിയ ഓഷ്യാനിയ രാജ്യങ്ങളാണ് മുന്നില്‍. ഏറ്റവും ആരോഗ്യമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം അഫ്‌ഗാനിസ്ഥാന്‍ ആണ്. പൊണ്ണത്തടി കുറവുള്ളവരില്‍ രണ്ടാം സ്ഥാനവും മദ്യപാനം, പുകവലി എന്നിവ ഉപയോഗിക്കാത്തവരില്‍ ഒന്നാം സ്ഥാനവും അഫ്‌ഗാനിസ്ഥാന് ആണ്. ആരോഗ്യമുള്ള രാജ്യങ്ങളില്‍ ഗിനിയ, നൈഗര്‍, നേപ്പാള്‍, ഡി ആര്‍ കോംഗോ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചുനോക്കൂ; ഗുണങ്ങൾ അറിയാം
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ