വൃക്കകളിലും മൂത്രസഞ്ചിയിലും ഉണ്ടാകുന്ന ക്യാന്‍സര്‍; കൂടുതലായി കണ്ട് വരുന്നത് പുരുഷന്മാരിൽ, ഡോ. അരുണ്‍ സംസാരിക്കുന്നു

Published : Nov 24, 2018, 12:11 PM ISTUpdated : Nov 24, 2018, 12:33 PM IST
വൃക്കകളിലും മൂത്രസഞ്ചിയിലും ഉണ്ടാകുന്ന ക്യാന്‍സര്‍; കൂടുതലായി കണ്ട് വരുന്നത് പുരുഷന്മാരിൽ, ഡോ. അരുണ്‍ സംസാരിക്കുന്നു

Synopsis

വൃക്കകളിലും മൂത്രസഞ്ചിയിലും ഉണ്ടാകുന്ന ക്യാന്‍സര്‍ കൂടുതലായി കണ്ട്‌ വരുന്നത്‌ പുരുഷന്മാരിലാണ്‌. മൂത്രത്തില്‍ രക്തം കലര്‍ന്ന്‌ പോവുന്നതാണ് പ്രധാന ലക്ഷണവും. ഈ വിഷയത്തെ കുറിച്ച് ശ്രീ ​ഗോകുലം മെഡിക്കൽ കോളേജിലെ കണ്‍സള്‍ന്റ്‌ യൂറോളജിസ്റ്റ് ഡോ. അരുണ്‍ ബി സംസാരിക്കുന്നു. 

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ക്യാൻസറാണ് വൃക്കകളിലും മൂത്രസഞ്ചിയിലും ഉണ്ടാകുന്ന ക്യാന്‍സര്‍. പുകവലിയുടെ അമിത ഉപയോ​ഗമാണ് വൃക്കകളിലും മൂത്രസഞ്ചിയിലും ക്യാൻസർ വരാനുള്ള പ്രധാന കാരണവും.പുരുഷന്മാരിലാണ്‌ ഈ ക്യാന്‍സര്‍ പ്രധാനമായി കണ്ട്‌ വരുന്നത്‌. മൂത്രത്തില്‍ രക്തം കലര്‍ന്ന്‌ പോവുന്നതാണ് പ്രധാന ലക്ഷണവും. ഈ വിഷയത്തെ കുറിച്ച് ശ്രീ ​ഗോകുലം മെഡിക്കൽ കോളേജിലെ കണ്‍സള്‍ന്റ്‌ യൂറോളജിസ്റ്റ് ഡോ. അരുണ്‍ ബി സംസാരിക്കുന്നു. 

 ദീര്‍ഘനാള്‍ മൂത്രാശയത്തില്‍ കല്ല്‌ കിടന്നാല്‍ അത്‌ ക്യാന്‍സറായി മാറാം. വൃക്കകള്‍ എന്നാല്‍ മാലിന്യങ്ങളെ പുറന്തള്ളാനുള്ള അവയവമാണ്‌ വൃക്കകള്‍. വൃക്കകളില്‍ ഉത്‌പ്പാദിപ്പിക്കുന്ന മൂത്രം മൂത്രാശയത്തിലാണ്‌ വന്ന്‌ ചേരുന്നത്‌. അത്‌ ശേഖരിക്കുന്ന അവയവമാണ്‌ മൂത്രാശയം. വൃക്കകളിൽ ക്യാന്‍സര്‍ വരാനുള്ള മറ്റൊരു കാരണം പാരമ്പര്യമാണ്. വയറില്‍ മുഴ വരുന്നതും മറ്റൊരു ലക്ഷണമാണെന്നും ഡോ.അരുൺ പറഞ്ഞു.

 പണ്ടൊക്കെ കിഡ്‌നിയില്‍ ക്യാന്‍സര്‍ വന്നാല്‍ കിഡ്‌നി മുഴുവനായും മാറ്റുകയാണ്‌ ചെയ്യാറുള്ളത്‌. എന്നാല്‍ ഇപ്പോൾ ട്യൂമറുള്ള ഭാഗം മാത്രമേ മാറ്റുകയുള്ളൂ. ട്യൂമർ മാറ്റി കഴിഞ്ഞാൽ മൂന്ന് മാസത്തിലൊരിക്കൽ രക്തം പരിശോധിക്കണം, നെഞ്ചിലേക്ക്‌ എക്‌സ്‌റേ നിര്‍ബന്ധമായും എടുക്കണം, സിടി സ്‌കാന്‍ വര്‍ഷത്തിലൊരിക്കല്‍ എടുക്കണം. ഇത്തരം കാര്യങ്ങൾ നിർബന്ധമായും ചെയ്യേണ്ടി വരും. കിഡ്‌നി ക്യാന്‍സര്‍ ആരംഭത്തിലെ കണ്ടെത്തി ചികിത്സിച്ചാൽ വളരെ എളുപ്പം മാറ്റാനാകുമെന്ന് ഡോ.അരുൺ പറയുന്നു. 

  മൂത്രസഞ്ചിയിലെ ക്യാൻസറും ഇന്ന് മിക്കവരിലും കണ്ട് വരുന്നു. മൂത്രസഞ്ചിയുടെ ചുറ്റുമുള്ള മസിലില്‍ ക്യാന്‍സര്‍ പടര്‍ന്നോ എന്നതാണ് പ്രധാനമായി ആദ്യം പരിശോധിക്കേണ്ടത്. ബയോപ്‌സിക്ക് അയച്ച ശേഷമേ ക്യാൻസർ പിടിപ്പെട്ടോ എന്ന് ഉറപ്പാക്കാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വൃക്കകളിലും മൂത്രസഞ്ചിയിലും ഉണ്ടാകുന്ന ക്യാന്‍സര്‍ എന്ന വിഷയത്തെ പറ്റി കൂടുതലറിയാൻ താഴേ ചേർക്കുന്ന വീഡിയോ കാണുക...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ