വെരിക്കോസ് വെയ്ൻ; കാരണങ്ങളും ചികിത്സകളും

By Web TeamFirst Published Dec 11, 2018, 2:54 PM IST
Highlights

വെരിക്കോസ് വെയ്ൻ കൂടുതലും കാണുന്നത് ഇടത് കാലിലാണ്. രണ്ട് കാലിലും വെരിക്കോസ് വെയ്ൻ വരുന്നത് കരുതലോടെ കാണണം. വെരിക്കോസ് വെയ്ൻ കാര്യമായ അസ്വസ്ഥത സൃഷ്ടിക്കുകയോ വെരിക്കോസ് വ്രണമായി മാറുകയോ ചെയ്യുന്ന ഘട്ടത്തിലാണ് ചികിത്സ ചെയ്യേണ്ടത്. 
 

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ഒന്നാണ് വെരിക്കോസ് വെയ്ൻ. പല കാരണങ്ങൾ കൊണ്ടാണ് വെരിക്കോസ് വെയ്ൻ ഉണ്ടാകുന്നത്. ചര്‍മ്മത്തിന് തൊട്ടുതാഴെയുള്ള സിരകള്‍ തടിച്ച് പിണഞ്ഞുകിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍ . കാലുകളിലാണ് വെരിക്കോസ് വെയ്ന്‍ അഥവാ സിരാവീക്കം കൂടുതലായി കാണപ്പെടുന്നത്. അധിക നേരം നില്‍ക്കുമ്പോള്‍ ശരീരഭാരം മുഴുവന്‍ കാലിന് കൊടുക്കുന്നത് കൊണ്ടാണ് പലപ്പോഴും വെരിക്കോസ് വെയ്ന്‍ ഉണ്ടാകുന്നത്. 

രക്തക്കുഴലുകൾ മൂന്ന് തരത്തിലുണ്ട്. ഒന്ന് ശുദ്ധരക്തം വഹിക്കുന്ന ധമനികൾ അഥവാ ആർട്ടറികൾ. രണ്ട്, ധമനികളിലെ രക്തം കോശങ്ങളിലേക്ക് എത്തിക്കുന്ന സൂക്ഷ്മ രക്തക്കുഴുലുകളായ കാപ്പില്ലറികൾ. ശരീരം ഉപയോ​ഗിച്ച് കഴിഞ്ഞ രക്തം ശുദ്ധീകരിക്കാനായി തിരിച്ച് കൊണ്ട് പോകുന്ന രക്തക്കുഴലുകളായ സിരകളാണ് മൂന്നാമത്തേത്. ഈ സിരകളെയാണ് വെരിക്കോസ് വെയ്ൻ എന്ന രോ​ഗം ബാധിക്കുക. 

വെരിക്കോസ് വെയ്ൻ കൂടുതലും കാണുന്നത് ഇടത് കാലിലാണ്. രണ്ട് കാലിലും വെരിക്കോസ് വെയ്ൻ വരുന്നത് കരുതലോടെ കാണണം. വെരിക്കോസ് വെയ്ൻ കാര്യമായ അസ്വസ്ഥത സൃഷ്ടിക്കുകയോ വെരിക്കോസ് വ്രണമായി മാറുകയോ ചെയ്യുന്ന ഘട്ടത്തിലാണ് ചികിത്സ ചെയ്യേണ്ടത്. 

അധ്യാപനം, പൊലീസ് ജോലി തുടങ്ങി ദീർഘസമയം പതിവായി നിൽക്കേണ്ടി വരുന്നത് പോലുള്ള ജോലികൾ ചെയ്യുന്നവരിൽ വെരിക്കോസ് വെയ്ൻ സാധാരണമാണ്. ദീർഘസമയത്തെ നിൽപ് കാലുകളിലെ സിരകളിൽ സമ്മർദ്ദം കൂട്ടുന്നതാണ് പ്രശ്നകാരണം. വെരിക്കോസ് വെയ്ൻ പാരമ്പര്യം സ്വഭാവമുള്ള രോ​ഗമായതിനാൽ അച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കിൽ മക്കൾക്കും വരാം. ​ഗർഭകാലത്തും വെരിക്കോസ് വെയ്ൻ ഉണ്ടാകാം. അമിതവണ്ണമുള്ളവരിലും വെരിക്കോസ് വെയ്ൻ ഉണ്ടാകാം. 

വെരിക്കോസ് വെയ്ൻ‌ വരാതിരിക്കാൻ...

അരമണിക്കൂറിലധികം തുടർച്ചയായി നിൽക്കുന്നത് ഒഴിവാക്കുക.
ദീർഘസമയം ഇരിക്കുന്നത് കുറയ്ക്കുക.
കാലുകൾ മുട്ടുവളയാതെ അൽപ നേരം ഉയർത്തിവച്ച് ചാഞ്ഞുകിടക്കാൻ ശ്രമിക്കുക.
എപ്പോഴും അയഞ്ഞ വസ്ത്രങ്ങൾ ഉപയോ​ഗിക്കുക. 

click me!