
എന്ത് ഭക്ഷണം കിട്ടിയാലും നല്ല ചൂടോടെ കഴിക്കണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. എന്നാൽ ഇനി അത് വേണ്ട. അമിതമായി ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകുമെന്ന് പഠനം.ചൂടുള്ള ഭക്ഷണമോ വെള്ളമോ എന്ത് കിട്ടിയാലും അൽപമൊന്ന് തണുത്ത ശേഷം കഴിക്കുന്നതാണ് നല്ലത്. ലോകാരോഗ്യ സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്നിട്ടു മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവു.
ലെഡ്, പരിസരമലീനീകരണം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ പട്ടികയിലാണ് ചൂടുള്ള പാനിയങ്ങളേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിരമായി ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാന്‍സര്‍ മൂലം മരിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. ലാന്‍സെറ്റ് ഒങ്കോളജി മഗസിനിൽ ഇതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam