20 സിഗരറ്റ് വലിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ ശ്വാസകോശം ഇതുപോലെയാകും!

By Web DeskFirst Published Oct 8, 2016, 9:10 AM IST
Highlights

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. ഇത് അറിയാത്തവരായി ഈ ഭൂമി മലയാളത്തില്‍ ആരുംതന്നെ ഉണ്ടാകില്ല. എന്നാല്‍ പുകവലിക്ക് വല്ല കുറവുമുണ്ടോ? നമ്മുടെ ഇടയില്‍ പുകവലിക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതല്ലാതെ, ഒരു പൊടിക്കുപോലും കുറയുന്നില്ല. ഏതായാലും, പുകവലി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ മുതല്‍ മാരകമായ ക്യാന്‍സര്‍ വരെ പുകവലി മൂലം പിടിപെടാം. ഹൃദയാരോഗ്യത്തിനും പുകവലി ഹാനികരമാണ്. ഒരു സിഗരറ്റ് വലിച്ചാല്‍ ആയുസിന്റെ 11 മിനുട്ട് കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാര്യം ആലോചിച്ചാല്‍ തന്നെ പുകവലിയുടെ മാരക അവസ്ഥ വ്യക്തമാകും. ഏതായാലും ഒരു മനുഷ്യന്‍ 20 സിഗരറ്റ് വലിച്ചാല്‍ ശ്വാസകോശത്തിന് എന്താണ് സംഭവിക്കുക? അതറിയാന്‍ ഈ വീഡിയോ കണ്ടുനോക്കൂ...

 

click me!