ചിലർ എന്നെ തടിച്ചിയെന്ന് വിളിക്കാറുണ്ട്, വണ്ണം കുറയാത്തതിന്റെ കാരണം അതാണ്; തുറന്നടിച്ച് വിദ്യാ ബാലൻ

Published : Feb 07, 2019, 01:15 PM ISTUpdated : Feb 07, 2019, 01:22 PM IST
ചിലർ എന്നെ തടിച്ചിയെന്ന് വിളിക്കാറുണ്ട്, വണ്ണം കുറയാത്തതിന്റെ കാരണം അതാണ്; തുറന്നടിച്ച് വിദ്യാ ബാലൻ

Synopsis

തന്റെ വണ്ണത്തെക്കുറിച്ച് വിദ്യ നടത്തിയ പ്രതികരണം ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. തടിയുള്ളവർ എല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്മാരാണെന്നാണ് മിക്കവരുടെയും ധാരണ. ഇങ്ങനെ പറയുന്നവരോട് തനിക്ക് ദേഷ്യമാണെന്നും ഇത്തരം ചോദ്യങ്ങൾ തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്നും  വിദ്യ പറയുന്നു.

അമിതവണ്ണം മൂലം നിരവധി തവണ പരസ്യമായി ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് നടി വിദ്യാ ബാലൻ പറയുന്നു. വണ്ണം കുറയ്ക്കണമെന്ന് ആരാധകർ ഉപദേശിക്കാറുണ്ട്. എന്നാൽ അങ്ങനെ പറയുന്നവരോട് കയർത്ത് സംസാരിക്കാറാണ് പതിവെന്ന് വിദ്യ പറയുന്നു. 

തന്റെ വണ്ണത്തെക്കുറിച്ച് വിദ്യ നടത്തിയ പ്രതികരണം ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. തടിയുള്ളവർ എല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്മാരാണെന്നാണ് മിക്കവരുടെയും ധാരണ. ഇങ്ങനെ പറയുന്നവരോട് തനിക്ക് ദേഷ്യമാണെന്നും ഇത്തരം ചോദ്യങ്ങൾ തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്നും  വിദ്യ പറയുന്നു. കുട്ടിക്കാലത്ത് ഹോർമോൺ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 

നിനക്ക് ഇത്രയും സുന്ദരമായ മുഖമുണ്ട്. എന്തുകൊണ്ട് പിന്നെ നീ തടി കുറയ്ക്കുന്നില്ലെന്ന് ചിലർ ചോദിക്കാറുണ്ടായിരുന്നുവെന്ന് വിദ്യ പറയുന്നു. ആളുകൾ പറയുന്നത് കേട്ട് വണ്ണം കുറയ്ക്കാൻ വ്യായാമങ്ങൾ ചെയ്യും. അപ്പോൾ ഹോർമോൺ പ്രശ്നങ്ങൾക്ക് അൽപം ശമനം ലഭിക്കും. എന്നാൽ വെെകാതെ രോ​ഗം വീണ്ടും കൂടും.  മെലിയുന്ന അവസരത്തിലും വണ്ണം കൂടുന്നതായി തോന്നാറുണ്ട്. 

ഭാരം കൂടിയും കുറഞ്ഞും ഇരുന്നു. ഷൂട്ടിങ് സമയത്ത് മോണിറ്ററിൽ എന്റെ സീനുകൾ വരുമ്പോൾ അതിൽ നോക്കില്ലായിരുന്നുവെന്നും വിദ്യ പറയുന്നു. വണ്ണം കൂടി വരികയാണല്ലോ, എന്താ വണ്ണം കുറയ്ക്കാനുള്ള ഉദ്ദേശമൊന്നുമില്ലേ... ഇങ്ങനെ പലരും എന്നോട് ചോദിക്കും. ഇങ്ങനെ പറയുന്നവരോട് ദേഷ്യം വന്ന് ചീത്ത വിളിക്കാനാണ് തോന്നാറുള്ളത്.

 വർഷങ്ങളായി ഞാൻ ഹോർമോൺ പ്രശ്നം നേരിടുന്നു. ഹോർമോൺ പ്രശന്ം മൂലമാണ് ശരീരഭാരം കുറയാത്തതെന്ന് ആർക്കെങ്കിലും അറിയാമോ. ശരീരഭാരം കുറയ്ക്കാൻ മണിക്കൂറുകളോളം വർക്കൗട്ട് ചെയ്യുമായിരുന്നു. പക്ഷേ, വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല. സത്യാവസ്ഥ അറിയാതെ എന്നെ കുറിച്ച് സംസാരിക്കരുതെന്നാണ് വിദ്യയ്ക്ക് ആളുകളോട് പറയാനുള്ളത്. 

PREV
click me!

Recommended Stories

ബോളിവുഡ് സുന്ദരിമാരുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം; ദീപിക മുതൽ ശ്രദ്ധ കപൂർ വരെ പിന്തുടരുന്ന സൗന്ദര്യക്കൂട്ടുകൾ അറിയാം
തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ ആ രഹസ്യം ഇതാണ് ; പ്രിയങ്ക ചോപ്രയുടെ പ്രിയപ്പെട്ട എൽഇഡി മാസ്കിനെക്കുറിച്ച് അറിയാം